ശ്രീകണ്ഠാപുരം വാർത്തകൾ

പാലക്കയംതട്ടിൽ ക്രമവിരുദ്ധ നിർമാണം: എംഎൽഎ പരിശോധന നടത്തി

മലയോര വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിൽ ക്രമവിരുദ്ധ നിർമാണമെന്ന ആരോപണത്തെ തുടർന്ന് സജീവ് ജോസഫ് എംഎൽഎ സ്ഥലം സന്ദർശിച്ചപ്പോൾ

പരസ്യം

പയ്യാവൂർ: പാലക്കയംതട്ടിൽ നിർമാണം നടത്തിവരുന്ന സ്വകാര്യ റിസോർട്ടിൽ ക്രമവിരുദ്ധമായി നിർമാണ പ്രവൃത്തികൾ നടത്തുന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ സജീവ് ജോസഫ് എംഎൽഎ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. ആരോപണങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിന് മുമ്പുതന്നെ പാലക്കയംതട്ട് സന്ദർശിച്ച വേളയിൽ റിസോർട്ട് കെട്ടിടത്തിന്റെ നിർമ്മാണത്തിലെ ചില അപാകതകൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും റിസോർട്ട് ഉടമയെ നേരിട്ട് വിളിച്ച് അപാകതകൾ പരിഹരിച്ച് നിയമാനുസൃതമായി മാത്രം നിർമാണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എംഎൽഎയുടെ നിർദ്ദേശങ്ങൾ അവഗണിച്ച് നിർമാണം തുടർന്നതായും, കെട്ടിടത്തിന്റെ ഉയരം പാലക്കയം തട്ടിന്റെ സ്വാഭാവിക ഭൂപ്രകൃതിയെ പ്രത്യേകിച്ച് വ്യൂ പോയിന്റ് മറയ്ക്കുന്ന തരത്തിലേക്ക് എത്തിയതായും എംഎൽഎ പറഞ്ഞു. തുടർന്ന് എംഎൽഎ വീണ്ടും സ്ഥലത്തെത്തി റിസോർട്ടുമായി ബന്ധപ്പെട്ടവരോട് സംസാരിക്കുകയും മുകളിലേക്കുള്ള നിർമാണം തുടരരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുകളിലത്തെ നിലയുടെ നിർമ്മാണം പൂർത്തിയാക്കി കോൺക്രീറ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് വിഷയത്തിന്റെ ഗൗരവം ജില്ലാ വികസന സമിതിയിലും താലൂക്ക് വികസന സമിതിയിലും എംഎൽഎ ഉന്നയിക്കുകയും റവന്യൂ വകുപ്പ് മന്ത്രി, ടൂറിസം വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് റിസോർട്ട് നിർമാണം ചട്ടവിരുദ്ധമാണെന്ന ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്താമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎ ഇന്ന് നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തിയത്.പരിശോധനയിൽ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് നിരവധി അപാകതകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി ബോധ്യപ്പെട്ടതെന്ന് എംഎൽഎ പറഞ്ഞു. പാലക്കയം തട്ടിന്റെ സ്വാഭാവിക ഭൂപ്രകൃതിയെയും ദൃശ്യഭംഗിയെയും വ്യൂ പോയ്ന്റിനെയും മറയ്ക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ മുകളിലത്തെ നില നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി എസ്ടി വിഭാഗം ഉൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങൾ റിസോർട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് താഴെയായുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ ഇവിടെയുള്ള ജനങ്ങളെയും വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങൾ നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തിൽ അതീവ പരിസ്ഥിതിലോലമായ പ്രദേശത്ത് നിയമങ്ങളും ചട്ടങ്ങളും മറികടന്ന് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാകുമെന്നും എംഎൽഎ പറഞ്ഞു. അനധികൃതവും അപകടകരവുമായ നിർമാണ പ്രവർത്തനങ്ങൾ ഉടൻതന്നെ നിർത്തിവയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരു നിർമാണ പ്രവർത്തനങ്ങളും അനുവദിക്കരുതെന്നും ജനങ്ങളുടെ ആശങ്കകൾ ഗൗരവമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടുവിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മോളി സജി, ഷാജി പാണക്കുഴി , ടോമി കുമ്പിടിയാമാക്കൽ തുടങ്ങിയവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം