
ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി എഴുതിയ കവിത “കാലം തെറ്റിയ മഴത്തുള്ളികൾ” ആൽബം ഗാനമായി ശ്രദ്ധ നേടുന്നു.
പയ്യാവൂർ: കാലം തെറ്റിയെത്തുന്ന മഴയും പ്രകൃതിയുടെ താളംതെറ്റലും മനുഷ്യജീവിതത്തിൽ സൃഷ്ടിക്കുന്ന ദുരിതങ്ങ ളുടെ നേർചിത്രമായി ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി എഴുതിയ കവിത “കാലം തെറ്റിയ മഴത്തുള്ളികൾ” ആൽബം ഗാനമായി ശ്രദ്ധ നേടുന്നു. പ്രകൃതിദുരന്തങ്ങളുടെ കെടുതിക ളും അവയുടെ ആഘാതം നേരിടുന്ന സാധാരണക്കാരുടെ നിസഹായതയുമാണ് കവിതയുടെ ഉള്ളടക്കം. പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ഒരു കാലത്തുനിന്ന് പ്രകൃതിയുടെ സ്വാഭാവികത താളംതെറ്റുന്ന കാലത്തേക്കുള്ള മാറ്റവും കവിത ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ സാധാരണക്കാരുടെ ജീവിതത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന സന്ദേശവും കവിതയിലുണ്ട്. പ്രകൃതിദുരന്തം ഒരു വാർത്തയോ കണക്കോ മാത്രമല്ലെന്നും അതിനുപിന്നിൽ വീടും ഉപജീവനമാർഗവും സ്വപ്നങ്ങളും നഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതമുണ്ടെന്നും ഓർമപ്പെടുത്തുന്നു. മഴയെത്തുമ്പോൾ ആശ്വാസത്തിനു പകരം ദുരിതത്തെക്കുറിച്ചുള്ള ആശങ്കയിൽ കഴിയേണ്ടിവരുന്ന മലയോര ജനതയുടെ ജീവിതവും കവിതയിൽ പ്രതിഫലിക്കുന്നു. പഞ്ചായത്ത് ഭരണത്തിന്റെ ചുമതലകൾക്കൊപ്പം ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് കാണുന്ന അനുഭവങ്ങളിൽനിന്നുള്ള സാമൂഹിക നിരീക്ഷണം കൂടിയാണ് സിജി സണ്ണിയുടെ കവിതയിലുള്ളത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങളെ ഗൗരവമായി കാണണമെന്ന മുന്നറിയിപ്പും കവിത നൽകുന്നുണ്ട്. “കാലം തെറ്റിയ മഴത്തുള്ളികൾ” പ്രകൃതിയുടെ മാറ്റങ്ങളെക്കുറിച്ചുള്ള കവിത മാത്രമല്ല; ദുരന്തങ്ങളുടെ മുന്നിൽ നിസഹായരാകുന്ന മനുഷ്യരുടെ ജീവിതത്തെക്കുറിച്ചുള്ള ഓർമ പ്പെടുത്തൽ കൂടിയാണ്. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും പാട്ടുകളെയും കവിതകളെയും ഏറെ ഇഷ്ടപ്പെടുന്ന സിജി ഇതിനകം നിരവധി കവിതകളും ഗാനങ്ങളും എഴുതിയിട്ടുണ്ട്. എന്നാൽ താൻ എഴുതിയ ഒരു ഗാനം ആൽബം രൂപത്തിൽ പുറത്തിറങ്ങുന്നത് ആദ്യമായാണ്. ഫെയ്‌സ്ബുക്കിൽ സിജി സണ്ണി കുറിച്ച വരികൾ എഴു ത്തുകാരനും കവിയുമായ ഉളിക്കൽ തേർമല സ്വദേശിയായ സേവ്യർ മുകളക്കാലായുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം ഈ വരികൾ സുഹൃത്തായ സിസ്റ്റർ ജിയോയ്ക്ക് കൈമാറുകയുണ്ടായി. സിസ്റ്റർ ജിയോയാണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗാനത്തിന് ഈണവും ആലാപനവും ഒരുക്കി ആൽബം രൂപത്തിൽ പ്രസിദ്ധമാക്കിയത്. പ്രകൃതിയുടെ താളംതെറ്റലിനൊപ്പം മനുഷ്യജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും ദുരിതങ്ങളും അടയാളപ്പെടുത്തുന്ന “കാലം തെറ്റിയ മഴത്തുള്ളികൾ” ഇതിനോടകം വലിയ തോതിൽ ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009