ശ്രീകണ്ഠാപുരം വാർത്തകൾ

കാലവർഷക്കെടുതി: ഇരിക്കൂർ മണ്ഡലത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം: മുസ്ലിം ലീഗ്

ഇരിക്കൂർ മണ്ഡലത്തിലെ മലയോര മേഖല കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പരസ്യം

ശ്രീകണ്ഠപുരം: ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ നാശനഷ്ടം നേരിട്ട ഇരിക്കൂർ മണ്ഡലത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലയോര മേഖല ആയതിനാൽ ഓരോ മഴക്കാലത്തും മലയോര ജനത അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരണാതീതമാണ്. മലയുടെ താഴ്‌വാരങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണിയാണെകിൽ പുഴയോരങ്ങളിൽ വെള്ളം കരകവിഞ്ഞൊഴുകി വീടുകളും കടകളും വെള്ളത്തിനടിയിലാകുന്നു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ ശ്രീകണ്ഠപുരം ടൗണിലെ കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ചെങ്ങളായി പഞ്ചായത്തിലെ കൗപ്രത്ത് വീടുകളിൽ വെള്ളം കയറുന്നു.ഇരിക്കൂറിലും പുഴ കവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നു. മണ്ഡലത്തിലെ പുഴയോരങ്ങൾ ഉയരത്തിൽ മതിൽ കെട്ടി സംരക്ഷിക്കുകയും പൂഴി വാരുകയും ചെയ്താൽ പുഴയിൽ നിന്നും വെള്ളം കയറുന്നത് ഒരു പരിധി വരെ തടയാൻ കഴിയും. ഉളിക്കൽ, ആലക്കോട് ,ഉദയഗിരി ,പയ്യാവൂർ ,നടുവിൽ പഞ്ചായത്തുകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമാണ് ദുരിതമുണ്ടാക്കുന്നത് . നിരവധി കൃഷിയിടങ്ങളും റോഡുകളും പാലങ്ങളുമാണ് തകരുന്നത്. കാർഷിക വിളകൾ നഷ്ടപ്പെട്ട കൃഷിക്കാർക്ക് ലക്ഷങ്ങളുടെ നഷ്ടം മാത്രമല്ല അവരുടെ ജീവിതവും വഴിമുട്ടുകയാണ്. റവന്യൂ വകുപ്പിൻ്റെ ഉന്നത തല സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണം. താത്കാലിക പരിഹാരമെന്ന നിലയിൽ ആദ്യം നൽകേണ്ടത് നഷ്ടപരിഹാരമാണ് .വ്യാപാരികൾക്കും കർഷകർക്കും അവരുടെ നഷ്ടം കക്കാക്കി ആനുപാതികമായ തുക പരിഹാരമായി നൽകണം. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി പ്രകൃതിദുരന്തങ്ങൾ ശാശ്വതമായി തടയുന്നതിനുള്ള നടപടി സ്വീകരിക്കണം. ശ്രീകണ്ഠപുരത്ത് ആരംഭിക്കാൻ തീരുമാനിച്ച ഫയർ സ്റ്റേഷൻ ഉടൻ ആരംഭിക്കണം. ദുരന്തനിവാരണ സമിതിയുടെ ഒരു സംഘം മഴക്കാലത്ത് മലയോര മേഖലയിൽ ക്യാമ്പ് ചെയ്യണം. ഇരിക്കൂർ മണ്ഡലത്തിലെ മലയോര മേഖല കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇരിക്കൂർ മണ്ഡലത്തിൻ്റെ പ്രശ്നങ്ങൾ പഠിച്ച് വികസന രൂപരേഖ തയ്യാറാക്കാൻ മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺക്ലേവ് സംഘടിപ്പിക്കും. അതിന് ശേഷം മുഖ്യമന്ത്രി ,റവന്യൂ മന്ത്രി മറ്റു മന്ത്രിമാരെ കണ്ട് രൂപരേഖ സമർപ്പിക്കുമെന്നും നടപ്പിലാക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.എസ്.മുഹമ്മദ്, ഇരിക്കൂർ മണ്ഡലം പ്രസിഡൻറ് പി.ടി.എ.കോയ മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.എൻ.എ.ഖാദർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം