ശ്രീകണ്ഠാപുരം വാർത്തകൾ

ജനകീയ പങ്കാളിത്തത്തോടെ ചുഴലിയിൽ ടൗൺ സൗന്ദര്യവത്കരണത്തിന് തുടക്കം

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിപിന ബി പി ഉദ്ഘാടനം ചെയ്തു.

പരസ്യം

ചുഴലി: ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ടൗൺ സൗന്ദര്യവത്കരണ പദ്ധതിക്ക് ചുഴലിയിൽ തുടക്കമായി. ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ NSS, SPC വളണ്ടിയർമാർ,വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ ചേർന്ന് ടൗൺ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ടൗണിലെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യുകയും പൊതുസ്ഥലങ്ങൾ ശുചീകരിക്കുകയും ചെയ്തുകൊണ്ടാണ് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായത്. വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങളുടെ സജീവ പങ്കാളിത്തം പദ്ധതിയുടെ പ്രധാന സവിശേഷതയായി. ടൗൺ ശുചിത്വം സ്ഥിരമായി നിലനിർത്തുന്നതിന്റെ ഭാഗമായി എല്ലാ ഞായറാഴ്ചയും രാവിലെ ഒരു മണിക്കൂർ വീതം ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ഈ ജനകീയ സംരംഭത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാകണമെന്നും, ശുചിത്വവും സൗന്ദര്യവും നിറഞ്ഞ ചുഴലി എന്ന ലക്ഷ്യം കൈവരിക്കാൻ എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്നും സംഘാടകർ അറിയിച്ചു. ചുഴലി സൗന്ദര്യ വത്കരണ കമ്മിറ്റിയുടെ കൺവീനർ ടി ഒ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ശൈലേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിപിന ബി പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ നാരായണൻ, രജിത ബാലഗോപാൽ എന്നിവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം