ശ്രീകണ്ഠാപുരം വാർത്തകൾ

വെള്ളപ്പൊക്കമുണ്ടായാൽ വൻ ദുരന്തം:: വണ്ണായിക്കടവ് പുഴയിലെ മരങ്ങൾ ഭീഷണിയാകുന്നു

പയ്യാവൂർ വണ്ണായിക്കടവ് ഭാഗത്തെ പുഴയോരങ്ങളിൽ അപകട ഭീഷണിയായി പുഴയിലേക്ക് ചാഞ്ഞുവീണ നിലയിലുള്ള മരങ്ങൾ.

പരസ്യം

പൈസക്കരി: പയ്യാവൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ വണ്ണായിക്കടവ്- പൈസക്കരി റോഡിനോട് ചേർന്നുള്ള പുഴയുടെ ഇരുവശങ്ങളിൽ നിന്നും പുഴയിലേയ്ക്ക് ചാഞ്ഞുവീണുകിടക്കുന്ന വൻമരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. പുഴയിൽ എല്ലാ മഴക്കാലങ്ങളിലും പതിവായ വെള്ളപ്പൊക്കം ഈ വർഷം ഇതുവരെ ഉണ്ടായിട്ടില്ലാത്തതിനാൽ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നുമാത്രം. കനത്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയരുമ്പോൾ വീണു കിടക്കുന്ന മരങ്ങൾ ഒഴുകിയെത്തി ഉയരം കുറഞ്ഞ പാലത്തിൽ തടഞ്ഞുനിൽക്കുമ്പോൾ വെള്ളം കരകവിഞ്ഞൊഴുകി താഴെ ഭാഗത്തുള്ള വീടുകളിലും കൃഷിയിടങ്ങളിലും നാശങ്ങൾക്കിടയാകും. തന്നെയുമല്ല കടപുഴകിയ മരങ്ങൾ ഒഴുകിയെത്തി പാലത്തിൻ്റെ കൈവരികൾ തകരുന്നതും പതിവു സംഭവമാണ്. കൂടാതെ നിലവിൽ ഈ ഭാഗത്ത് പലയിടങ്ങിലും ഭൂമിയിൽ വിള്ളലുണ്ടായിട്ടുള്ളതായും നാട്ടുകാർ പറഞ്ഞു. പുഴയിൽ വെള്ളപ്പൊക്കമുണ്ടായാൽ സംഭവിക്കാനിടയുള്ള ദുരന്തമൊഴിവാക്കാൻ വീണു കിടക്കുന്ന മരങ്ങൾ ഉടൻ തന്നെ മുറിച്ചു നീക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം