
ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുള്ള സജീവമായ ചർച്ചകളുമായി ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് വിളിച്ചു ചേർത്ത ചെങ്ങളായി പഞ്ചായത്ത് തല വികസനസദസ് നടന്നു.
ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുള്ള സജീവമായ ചർച്ചകളുമായി ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് വിളിച്ചു ചേർത്ത ചെങ്ങളായി പഞ്ചായത്ത് തല വികസനസദസ് നടന്നു. പഞ്ചായത്തിൻറെ സമഗ്ര വികസനത്തിന് ഉതകുന്ന വിവിധ ഏജൻസികൾ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ച നടന്നു. കൊളന്ത കടവ് പാലം, പെരുമ്പാറകടവ് – തേറളായി – കണ്ടക്കൈ പാലം, ചുഴലി കരിയിലത്തോട് പാലം എന്നിവയുടെ നിർമ്മാണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്തു. ചെങ്ങളായി – പെരി ങ്കോന്ന്- തവറൂൽ റോഡ്, നിടുവാലൂർ_ പള്ളം റോഡ് എന്നിവ പൊതുമരാമത്ത് വകുപ്പിന് കീഴിലാക്കാൻ നിർദ്ദേശമുയർന്നു. പുഴയോര സംരക്ഷണത്തിനുള്ള പ്രവർത്തികൾ, ഉപ്പുവെള്ളം ചെങ്ങളായി പുഴയിൽ കയറാതിരിക്കാനുള്ള റെഗുലേറ്റർ കം ബ്രിഡ്ജ് എന്നിവ ഗ്രാമപഞ്ചായത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിന് അനുയോജ്യമാണെന്ന് അഭിപ്രായമുയർന്നു. ആരോഗ്യ മേഖല കൂടുതൽ ഫലപ്രദമാക്കാൻ നിരവധി നിർദ്ദേശങ്ങൾ സദസ്സിൽ ഉണ്ടായി. കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ വിളിച്ചു ചേർത്ത് വിശകലനം ചെയ്ത് പ്രവർത്തന പുരോഗതി വിലയിരുത്തുമെന്ന് എംഎൽഎ അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിപിന ബിപി അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി അസിസ്റ്റൻറ് എഞ്ചിനീയർ (റോഡ് വിഭാഗം) രാജൻ എം.ഡി കെഎസ്ഇബി അസിസ്റ്റൻറ് എഞ്ചിനിയർ രഘുത്തമൻ കെ, ജലജീവൻ മിഷൻ എഞ്ചിനീയർ ഗോകുൽ, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു മറിയം ജോൺ, കൃഷി ഓഫീസർ ജിനു വി, ചെങ്ങളായി വില്ലേജ് ഓഫീസർ അനീഷ് എ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ നവ്യ വേണുഗോപാലൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ വികസന പ്രശ്നങ്ങൾ സദസിൽ ഉന്നയിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.യു. താഹിറ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ കെ രവി മാസ്റ്റർ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009