
ണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചോറുപൊതികൾ ചെമ്പേരി കരുണാലയം വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി എത്തിച്ചു നൽകിയപ്പോൾ.
മണിക്കടവ്: കനത്ത മഴയെ തുടർന്ന് കേരളത്തിലെ വിദ്യാലയങ്ങൾക്ക് തുടർച്ചയായി അവധി പ്രഖ്യാപിച്ചപ്പോഴും പഠനവും വിനോദവും മാത്രമല്ല സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളിലും പങ്കാളികളായി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. എല്ലാ മാസവും ഒരോ അഗതി മന്ദിരത്തിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന മണിക്കടവ് ഗ്രാമത്തിൻ്റെ ‘സ്‌നേഹപൂർവം പ്രിയദർശിനി’ പദ്ധതിയുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾ സ്വന്തം വീടുകളിൽ നിന്ന് കൊണ്ടുവന്ന നൂറിലേറെ ചോറുപൊതികൾ നിരാലംബരായ വൃദ്ധജനങ്ങൾ വസിക്കുന്ന ചെമ്പേരി കരുണാലയത്തിൽ എത്തിച്ചു നൽകിയത്. വിദ്യാർത്ഥികൾ നേരിട്ടെത്തി ഭക്ഷണപ്പൊതികൾ കൈമാറുകയും തങ്ങളെ പരിചരിക്കുകയും ചെയ്തത് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഹൃദയംനിറഞ്ഞ സ്‌നേഹാനുഭവമായി. അവധി ദിനങ്ങളിൽ വെറുതെയിരിക്കാതെ കരുണയും പങ്കുവയ്ക്കലും സാമൂഹിക ഉത്തരവാദിത്വവും ജീവിതത്തിന്റെ ഭാഗമാക്കിയ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം ഉളിക്കൽ പ്രിയദർശിനി സംഘടനയുടെ പ്രവർത്തകർക്കും വലിയൊരു പ്രചോദനമായി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009