
ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗനിർണയത്തിന് പുതുതായി സ്ഥാപിച്ച ആധുനിക ഉപകരണങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.
ചെങ്ങളായി: ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗനിർണയത്തിനുള്ള ആധുനിക ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്തു. സോഡിയം, പൊട്ടാസ്യം, തൈറോയിഡ് എന്നിവ പരിശോധിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ചത്. പൊതുജനാരോഗ്യരംഗത്ത് വലിയ നേട്ടമാണ് ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രം കൈവരിച്ചിരിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കും മറ്റ് ആശുപത്രികളിലെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്കരൻ, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു മറിയം ജോൺ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009