ശ്രീകണ്ഠാപുരം വാർത്തകൾ

ബഡ്‌സ് സ്കൂൾ വളപ്പിലെ ചപ്പാത്തിനിർമാണ യൂണിറ്റ് മാറ്റിസ്ഥാപിക്കാൻ അനുമതിയായി

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കെട്ടിടം കൈമാറാൻ കുടുംബശ്രീ ജില്ലാ മിഷൻ അനുമതി നൽകിയത്.

പരസ്യം

പയ്യാവൂർ: പഞ്ചായത്തിലെ ബഡ്‌സ് സ്കൂൾ കോമ്പൗണ്ടിൽ നിലവിലുള്ള ചപ്പാത്തി നിർമാണ യൂണിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ നിർദേശം നൽകി. ബഡ്‌സ് സ്കൂളിനോടനുബന്ധിച്ച് പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ള ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുന്നതിനായി ചപ്പാത്തി നിർമാണ യൂണിറ്റിൻ്റെ കെട്ടിടം വിട്ടുകിട്ടണമെന്ന പഞ്ചായത്ത്‌ ഭരണസമിതിയുടെ ആവശ്യത്തിന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കെട്ടിടം കൈമാറാൻ കുടുംബശ്രീ ജില്ലാ മിഷൻ അനുമതി നൽകിയത്. പ്രസ്തുത കെട്ടിടം നവീകരിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കി അനുമതി ലഭ്യമായ ശേഷം, ബിആർസി ആരംഭിക്കാനാണ് പഞ്ചായത്തിൻ്റെ തീരുമാനം. ബിആർസി കുട്ടികളെ ബഡ്‌സ് സ്കൂളിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദങ്ങൾ ഉണ്ടായപ്പോൾ വൈകാതെതന്നെ ബിആർസി ആരംഭിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി ഉറപ്പ് നൽകിയിരുന്നു. ചപ്പാത്തി നിർമാണ യൂണിറ്റ് നീക്കം ചെയ്യുന്നതോടെ ബിആർസി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം