ശ്രീകണ്ഠാപുരം വാർത്തകൾ

കാവുംബായി സ്വദേശിനി ഡോ. അനുപമ ജനാർദ്ദനന് തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ മൂന്ന് സംസ്ഥാന അവാർഡുകൾ

‘പ്രൊഫസർ സി. പി. ഗുപ്ത ബെസ്റ്റ് ഓഫ് ബെസ്റ്റ് പേപ്പർ അവാർഡ്’, ‘ഡോ. എം. ആർ. എസ്. രാമകൃഷ്ണൻ പീഡിയാട്രിക് ഒഫ്താൽമോളജി ബെസ്റ്റ് പേപ്പർ അവാർഡ്’ എന്നിവയും റെറ്റിന വിഭാഗത്തിലെ ‘ബെസ്റ്റ് പോസ്റ്റർ പോഡിയം പ്രസന്റേഷൻ അവാർഡു’മാണ് ഡോ. അനുപമയ്ക്ക് ലഭിച്ചത്.

പരസ്യം

*കണ്ണൂർ/ കോയമ്പത്തൂർ: തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ (TNOA) മൂന്ന് പ്രശസ്തമായ സംസ്ഥാനതല പുരസ്കാരങ്ങൾക്ക് തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റും, കണ്ണൂർ കാവുംബായി സ്വദേശിയും (നിലവിൽ പൂനെയിൽ താമസം) ആയ ഡോ. അനുപമ ജനാർദ്ദനൻ അർഹയായി. കോയമ്പത്തൂരിൽ വെച്ച് നടന്ന TNOA യുടെ 73-മത് വാർഷിക സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ ‘പ്രൊഫസർ സി. പി. ഗുപ്ത ബെസ്റ്റ് ഓഫ് ബെസ്റ്റ് പേപ്പർ അവാർഡ്’, ‘ഡോ. എം. ആർ. എസ്. രാമകൃഷ്ണൻ പീഡിയാട്രിക് ഒഫ്താൽമോളജി ബെസ്റ്റ് പേപ്പർ അവാർഡ്’ എന്നിവയും റെറ്റിന വിഭാഗത്തിലെ ‘ബെസ്റ്റ് പോസ്റ്റർ പോഡിയം പ്രസന്റേഷൻ അവാർഡു’മാണ് ഡോ. അനുപമയ്ക്ക് ലഭിച്ചത്. കുട്ടികളുടെ നേത്രചികിത്സാ രംഗത്ത് (Paediatric Ophthalmology) ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഡോ. അനുപമയ്ക്ക് മുൻപും നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്: * *ചാന്സലേഴ്സ് ഗോൾഡ് മെഡൽ അവാർഡ്: മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച എം.ബി.ബി.എസ് ബിരുദധാരിക്കുള്ള പുരസ്കാരം. * *കർണാടക സ്റ്റേറ്റ് അവാർഡ്: മാസ്റ്റേഴ്സ് ഇൻ ഒഫ്താൽമോളജിയിൽ മികച്ച പ്രകടനത്തിന് ലഭിച്ചത്. * *അന്താരാഷ്ട്ര ഗവേഷണ പ്രബന്ധ പുരസ്കാരം: ഈ വർഷം ആദ്യം യു.എസ്.എയിലെ വാഷിംഗ്ടൺ ഡി.സിയിൽ നടന്ന ASCRS സമ്മേളനത്തിൽ പീഡിയാട്രിക് ഒഫ്താൽമോളജി, ഡിജിറ്റൽ സെഷനുകളിൽ മികച്ച ഗവേഷണ പ്രബന്ധത്തിന് ലഭിച്ച അവാർഡ്. റിട്ടയേർഡ് ഇന്ത്യൻ ആർമി ഓഫീസർമാരായ കേണൽ പ്രൊഫ. ഡോ. കാവുംബായി ജനാർദ്ദനന്റെയും ഡോ. മേജർ നളിനി ജനാർദ്ദനന്റെയും മകളാണ് ഡോ. അനുപമ. ദീപക് നമ്പ്യാരാണ് ഭർത്താവ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം