ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂരിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന പാലങ്ങൾ ബിജെപി നേതാക്കൾ സന്ദർശിച്ചു

ഭാഗീകമായി തകർന്ന ചന്ദനക്കാംപാറ മാവുംതോട് ആനയടി പാലം ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ സന്ദർശിച്ചപ്പോൾ.

പരസ്യം

പയ്യാവൂർ: മലയോര മേഖലയിലെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലവെളളപ്പാച്ചിലിലും ഭാഗീകമായി തകർന്ന ചന്ദനക്കാംപാറ മാവുംതോട് ആനയടി പാലം, പുഴയിലെ കുത്തൊഴുക്കിൽ പൂർണമായും ഒഴുകിപ്പോയ വാതിൽമട-ചാമക്കാൽ റോഡിലെ ചാമക്കാൽ പാലം എന്നിവ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ സന്ദർശിച്ചു. നിർമാണത്തിലെ അപാകതയാണ് പാലം തകരാൻ കാരണമെന്ന് നാട്ടുകൾ അദ്ദേഹത്തോട് പറഞ്ഞു. പ്രദേശത്തെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്കൂൾ, കോളജ് എന്നിവിടങ്ങളിലെത്താൻ വളരെക്കൂടുതൽ ദൂരം യാത്രചെയ്യേണ്ട അവസ്ഥയാണിപ്പോൾ. ഈ സാഹചര്യത്തിൻ തകർന്ന പാലങ്ങൾ എത്രയും വേഗത്തിൽ പുതുക്കി നിർമിച്ച് ഗതാഗത സൗകര്യം പുനസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി അരുൺ തോമസ്, കെ.സജേഷ്, ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി സി.വി. പുരുഷോത്തമൻ, ബിജെപിപയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ. നാരായണൻ, തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം