ശ്രീകണ്ഠാപുരം വാർത്തകൾ

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 500-ഓളം കോഴികൾ ചത്തൊടുങ്ങി; ചാലിൽവയലിൽ കർഷകയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം

പ്രദേശവാസിയായ കെ. പി. മൈമൂനത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ അഞ്ഞൂറോളം കോഴികളാണ് വ്യാഴാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ ചത്തൊടുങ്ങിയത്.

പരസ്യം

ശ്രീകണ്ഠാപുരം: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി ചാലിൽവയൽ മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ അജ്ഞാത ജീവിയുടെ കവർച്ച. പ്രദേശവാസിയായ കെ. പി. മൈമൂനത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ അഞ്ഞൂറോളം കോഴികളാണ് വ്യാഴാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ ചത്തൊടുങ്ങിയത്. ഏകദേശം 55,000 രൂപയുടെ സാമ്പത്തിക നഷ്ടം കണക്കാക്കുന്നു. ഫാമിന് ചുറ്റും സ്ഥാപിച്ചിരുന്ന ശക്തമായ കമ്പിവല കടിച്ചുമുറിച്ചാണ് അജ്ഞാത ജീവി അകത്തുകടന്നത്. ഇന്ന് രാവിലെ കോഴികൾക്ക് വെള്ളവും തീറ്റയും നൽകാനായി ഫാമിലെത്തിയപ്പോഴാണ് മൈമൂനത്ത് കോഴികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്. സംഭവം ഉടൻ തന്നെ ഗ്രാമപഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പറെയും അറിയിച്ചു. തുടർന്ന് വാർഡ് മെമ്പർ കെ. സഫൂറ, ചെങ്ങളായി വെറ്റിനറി സർജൻ ഡോ. അനുമോൾ ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മൃഗസംരക്ഷണ വകുപ്പിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹമായ ധനസഹായം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായി വെറ്റിനറി സർജൻ അറിയിച്ചു. ചുഴലി പ്രദേശത്ത് വന്യമൃഗങ്ങളുടെയും പേപ്പട്ടികളുടെയും ശല്യം നാൾക്കുനാൾ രൂക്ഷമായി വരികയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഇത്തരം ജീവികളെ തുരത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം