ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് മുൻവശത്തായി രൂപപ്പെട്ട വൻ ഗർത്തത്തിന് കാരണം മരക്കുറ്റി; ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു

ബസ് സ്റ്റാൻഡിലൂടെ ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നിടത്താണ് ഗർത്തം രൂപം കൊണ്ടത്.

പരസ്യം

ശ്രീകണ്ഠപുരം: നഗരസഭയ്ക്ക് മുൻവശത്ത് ബസ് സ്റ്റാൻഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണന്റെ നേതൃത്വത്തിൽ അടിയന്തരമായി നടത്തിയ ഇടപെടലിൽ ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ മരക്കുറ്റി. ബസ് സ്റ്റാൻഡിലൂടെ ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നിടത്താണ് ഗർത്തം രൂപം കൊണ്ടത്. ഇത് വലിയ ആശങ്കയ്ക്ക് വഴിതെളിച്ചു. റോഡിനടിയിൽ രൂപപ്പെട്ട ഗർത്തം അപകടസാധ്യത ഉയർത്തിയതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് മണ്ണിനടിയിൽ വലിയൊരു മരക്കുറ്റി കണ്ടെത്തിയത്. മരക്കുറ്റി പുറത്തെടുത്ത് നീക്കം ചെയ്ത ശേഷം ഗർത്തം മണ്ണും മറ്റ് അനുയോജ്യമായ വസ്തുക്കളും ഉപയോഗിച്ച് അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കി. വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ നരസഭാ സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കൗൺസിലർ എൻ പ്രമോദ്, സെക്രട്ടറി ടി വി നാരായണൻ, എൻജിനീയറിങ് വിഭാഗം ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം