സ്വകാര്യ ബസുടമകളുടെ നികുതിയിൽ ഇളവ് നൽകി തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
പയ്യാവൂർ: സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പ്രിയദർശിനി സൗജന്യയാത്രാപദ്ധതി സ്വാഗതാർഹമാണെങ്കിലും അതിൻ്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്ന രീതി ഏറെ പ്രതിഷേധാർഹമാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി അറുപത് വയസ് കഴിഞ്ഞ മുഴുവൻ പുരുഷൻമാർക്കും സൗജന്യ യാത്ര അനുവദിക്കേണ്ടതാണ്. ഒരു വിഭാഗത്തെ മാറ്റിനിർത്തി സമൂഹത്തിലെ ആളുകളെ രണ്ട് തട്ടിലാക്കുന്ന നയം സർക്കാർ തിരുത്തണം. കൂടാതെ പദ്ധതിമൂലം സ്വകാര്യ ബസുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാനും സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്.സ്വകാര്യ ബസുടമകളുടെ നികുതിയിൽ ഇളവ് നൽകി തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.. യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ജോസ് മണ്ഡപം അധ്യക്ഷത വഹിച്ചു. ജെയ്സൺ കാച്ചപ്പിള്ളിൽ, ബിനു മണ്ഡപം, ടോമി വടക്കുംവീട്ടിൽ, നോവിൻസ് ചെരിപുറം, ലിജു പാറയിൽ, ചാക്കോ കാരത്തുരുത്തേൽ, ജോസഫ് ചക്കാനിക്കുന്നേൽ, തുളസീധരൻ നായർ, തങ്കച്ചൻ വെട്ടത്ത്, ഏബ്രഹാം വെട്ടത്ത് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009