
പയ്യാവൂർ മഹാശിവക്ഷേത്രത്തിൽ കേരള ഗ്രാമീണ ബാങ്ക് പയ്യാവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച ഇ കാണിക്ക ബാങ്ക് റീജണൽ മാനേജർ പി. ശാനിമ ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറിയപ്പോൾ.
പയ്യാവൂർ: പ്രസിദ്ധമായ പയ്യാവൂർ മഹാശിവക്ഷേത്രത്തിൽ ഇ കാണിക്ക സ്ഥാപിച്ചു. കേരള ഗ്രാമീണ ബാങ്ക് പയ്യാവൂർ ശാഖയുടെ ആഭിമുഖ്യത്തിലാണ് ഈ കാണിക്ക സമർപ്പിച്ചത്. ദിവസവും നിരവധിപേർ ദർശനത്തിനെത്തുന്ന ക്ഷേത്രത്തിൻ ഭക്തജനങ്ങളുടെ എറെക്കാലത്തെ ആഗ്രഹമാണ് ഇ കാണിക്ക സ്ഥാപിച്ചതിലൂടെ യാഥാത്ഥ്യമായത്. ക്ഷേത്രം ട്രസ്റ്റ് ബോർഡിന് കേരള ഗ്രാമീണ ബാങ്ക് കണ്ണൂർ വൺ റീജണൽ മാനേജർ പി. ശാനിമയാണ് ഇ കാണിക്ക കൈമാറിയത്. ദേവസ്വം ട്രസ്റ്റ് ബോർഡ് അംഗം കെ.വി. ഉത്തമരാജൻ കാണിക്ക ഏറ്റുവാങ്ങി. കേരള ഗ്രാമീണ ബാങ്ക് പയ്യാവൂർ ശാഖ മാനേജർ പി.ദീപക്, മാർക്കറ്റിംഗ് ഓഫീസർ കെ.പി. നിതിൻ, ക്ഷേത്രം മേൽശാന്തി ടി. കൃഷ്ണൻ നമ്പൂതിരി, ജീവനക്കാരായ എൻ.എം. വിനോദ് കുമാർ, കെ.വി. ഗോപാലകൃഷ്ണ മാരാർ, കെ.വി.ഉഷ, കെ.പ്രകാശൻ, എം.പി. സന്തോഷ് കുമാർ, കെ.വി. പ്രകാശൻമാരാർ എന്നിവരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009