ശ്രീകണ്ഠാപുരം വാർത്തകൾ

കോഴിഫാമിൽ നിന്നുള്ള ദുർഗന്ധം അസഹനീയമെന്ന് പരിസരവാസികൾ

ഫാമും പരിസരവും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ചൈൽഡ് ലൈൻ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും പരിസരവാസികൾ

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന കോഴിഫാമിൽ നിന്നുള്ള ദുർഗന്ധം മൂലം ജീവിതം ദുസഹമായതായി പരിസരവാസികൾ. ചെറിയഅരീക്കമല- കോട്ടക്കുന്ന് റോഡിൽ അറയ്ക്കൽ കവലയിൽ നിന്ന് നൂറ്മീറ്റർ മാത്രം അകലെ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കോഴിഫാമിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നത്. നിരവധി തവണ പ്രദേശവാസികൾ ഫാം ഉടമയോട് അസഹനീയാവസ്ഥ അറിയിച്ചെങ്കിലും ഫാമും പരിസരവും ശുചിയാക്കുവാനോ ദുർഗന്ധമുണ്ടാകുന്നത് പരിഹരിക്കാനുള്ള നടപടികൾക്കോ തയാറായിട്ടില്ല. നിത്യവും നിരവധി വിദ്യാർത്ഥികൾ സ്കൂൾ ബസ് കാത്തുനിൽക്കുന്നയിടത്തിന് സമീപത്തായാണ് ഫാം പ്രവർത്തിക്കുന്നത്. ഫാമിൽ നിന്നുള്ള രൂക്ഷഗന്ധം മൂലം വാഹനങ്ങൾ കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് ശർദ്ദിയും തലകറക്കവും പതിവായിട്ടുണ്ട്. സമീപവാസികൾക്ക് വീടുകളിലിരുന്ന് ഭക്ഷണം കഴിക്കാനോ വിദ്യാർത്ഥികൾക്ക് പഠിക്കുവാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ഫാമിലെ വേസ്റ്റ് ടാങ്കിലെ വെള്ളം നിറഞ്ഞൊഴുകി സമീപത്തെ തോട്ടിലേക്ക് വ്യാപിക്കുകയും തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ നെയ്യും അറവു മാലിന്യങ്ങളും തോട്ടിൽ വ്യാപിക്കുകയും നാട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളത്തിൽ അറവുമാലിന്യങ്ങൾ നിറയുകയും ചെയ്തു. മുമ്പ് ചെമ്പേരി മാർക്കറ്റിലേക്ക് വിൽപ്പനയ്ക്കായി എത്തിക്കുന്ന ഇറച്ചി തയാറാക്കിയിരുന്നതും ഇവിടെയാണ്. അന്നുമുതൽ തുടങ്ങിയതാണ് നാട്ടുകാരുടെ ദുരിത കാലം. ഫാമിലെ ദുർഗന്ധവും ഈച്ച ശല്യവും കൊണ്ട് പൊറുതിമുട്ടിയ പരിസരവാസികൾ ഇതിനിടെ ആരോഗ്യവകുപ്പിലും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രശ്ന പരിഹാരത്തിനായി നിർദ്ദേശം നൽകുക മാത്രമാണുണ്ടായത്. ഫാം അടച്ച് പൂട്ടുന്നതിനോ ശാശ്വത പരിഹാരം കാണുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചില്ല. അന്ന് ആരോഗ്യവകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നു എന്നും പകർച്ചവ്യാധിയും സംക്രമിക രോഗങ്ങളും പടർന്നു പിടിക്കാനാണ് സധ്യതയെന്നും നാട്ടുകാർ പറയുന്നു. ചെമ്പന്തൊട്ടി സ്വദേശിയുടെ സ്ഥലം വാടകയ്ക്കെടുത്ത് ആവശ്യമായ അനുമതികളൊന്നുമില്ലാതെ പ്രവർത്തിക്കുന്ന കോഴിഫാമും അറവുശാലയും എത്രയും വേഗത്തിൽ അടച്ചുപൂട്ടണമെന്നും ഫാമും പരിസരവും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ചൈൽഡ് ലൈൻ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും പരിസരവാസികൾ പറഞ്ഞു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം