
ദുരന്തമുഖങ്ങളിലെ പ്രവർത്തന പരിചയവും പ്രത്യേക പരിശീലനവും ഉണ്ടായിട്ടും ഇവരുടെ സേവനത്തിന് അർഹമായ അംഗീകാരവും തൊഴിൽപരമായ പരിഗണനയും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
പയ്യാവൂർ: സംസ്ഥാനത്തെ അഗ്നിരക്ഷാസേനക്കൊപ്പം ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സിവിൽ ഡിഫൻസ് വോളൻ്റിയർമാർ കടുത്ത അവഗണനയിലാണെന്ന പരാതി ശക്തമാകുന്നു. ഇവർക്ക് സ്ഥിരം യൂണിഫോമോ മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളോ വകുപ്പ് നൽകുന്നില്ല. പല ഫയർ സ്റ്റേഷനിലും തിരിച്ചറിയാനായി ജാക്കറ്റ് ഐഡി കാർഡും മെറ്റാലിക് ബാഡ്ജും മാത്രമാണ് വോളൻ്റിയർമാർക്ക് നൽകുന്നത്. സ്വന്തം ചിലവിൽ യൂണിഫോം തുന്നിക്കണം. പ്രളയം, ഉരുൾപൊട്ടൽ, തീപിടിത്തം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുമ്പോൾ ഇവർ രക്ഷാപ്രവർത്തനത്തിനെത്തുന്നത് സ്വന്തം വരുമാനം പോലും ഉപേക്ഷിച്ചുകൊണ്ടുള്ള അവസ്ഥയിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിവിധ പ്രളയങ്ങൾ, മലയോരമേഖലയിലെ ഉരുൾപൊട്ടലുകൾ തുടങ്ങിയവയ്ക്കെല്ലാം സിവിൽ ഡിഫൻസ് വോളൻ്റിയർമാരുടെ സേവനം വളരെ നിർണായകമായിരുന്നു. എന്നാൽ പ്രതിഫലമായി പ്രതിമാസ ശമ്പളമോ ദിവസ ബത്ത, യാത്രാ ബത്ത എന്നിവയോ ഇവർക്ക് ലഭിക്കുന്നില്ല. സ്റ്റേഷൻ, ജില്ല, സംസ്ഥാന തലങ്ങളിലായി ദുരന്തനിവാരണം, പ്രഥമ ശുശ്രൂഷ, ഫയർ ഫൈറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നേടിയവരാണിവർ. എങ്കിലും പലപ്പോഴും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ പോലും സ്വന്തം പണം മുടക്കി വാങ്ങേണ്ടി വരുന്നതായി വോളണ്ടിയർമാർ പറഞ്ഞു. സിവിൽ ഡിഫൻസിൽ പ്രവർത്തിക്കുന്നവരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹോംഗാർഡ് വിഭാഗത്തിലേക്ക് പരിഗണിക്കുകയോ ഫയർഫോഴ്സിനൊപ്പം പ്രത്യേക നിയമന സംവിധാനം ഒരുക്കുകയോ വേണമെന്നാണ് പുതിയ സംസ്ഥാന സർക്കാരിനോട് ഇവർ ആവശ്യപ്പെടുന്നത്. ഇതോടെ തൊഴിൽരഹിതരായ നിരവധി യുവാക്കൾക്ക് സ്ഥിരം തൊഴിലും ലഭിക്കുമെന്ന് വോളൻ്റിയർമാർ പറഞ്ഞു. സംസ്ഥാനത്തെ 120 ഫയർ സ്റ്റേഷനുകളിലായി 6200 ലധികം സിവിൽ ഡിഫൻസ് വോളൻ്റിയർമാരാണ് സേവനമനുഷ്ഠിക്കുന്നത്. കണ്ണൂരിൽ മാത്രം അഞ്ഞൂറിലേറെ വോളണ്ടിയർമാരുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലിന്റെ സത്സേവന പത്രം ലഭിച്ചവരും എൻസിസി ഉൾപ്പെടെയുള്ള യൂണിഫോം സേവന വിഭാഗങ്ങളിൽ പരിശീലനം നേടിയവരും .വിവിധ കായികയിനങ്ങളിൽ മികവ് തെളിയിച്ചവരും ഡിഫൻസ് വോളണ്ടിയർമാരിലുണ്ട്. ദുരന്തമുഖങ്ങളിലെ പ്രവർത്തന പരിചയവും പ്രത്യേക പരിശീലനവും ഉണ്ടായിട്ടും ഇവരുടെ സേവനത്തിന് അർഹമായ അംഗീകാരവും തൊഴിൽപരമായ പരിഗണനയും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. എങ്കിലും പുതിയ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009