
പെരിങ്കോന്നിലെ കെ. സി. പ്രദീപന് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് കണ്ണൂർ റീജണൽ ഫയർ ഓഫീസറിൽ നിന്ന് സത് സേവന പത്രം ലഭിച്ചു.
ചെങ്ങളായി : രണ്ടു വർഷം മുമ്പ് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങളിലും തുടർപ്രവർത്തനങ്ങളിലും സംസ്ഥാന അഗ്നിരക്ഷാ സേനയോടൊപ്പം നടത്തിയ മികച്ച സേവനത്തിന് തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗമായ പെരിങ്കോന്നിലെ കെ. സി. പ്രദീപന് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് കണ്ണൂർ റീജണൽ ഫയർ ഓഫീസറിൽ നിന്ന് സത് സേവന പത്രം ലഭിച്ചു. പുഞ്ചിരിമട്ടം–ചൂരൽമല പ്രദേശത്ത് കോഴിക്കോട് റീജണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന തെരച്ചിൽ പ്രവർത്തനങ്ങളിൽ പ്രദീപൻ ഉൾപ്പെട്ട സംഘം നിരവധി മനുഷ്യശരീര ഭാഗങ്ങളും തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വളർത്തു മൃഗങ്ങളെയും ,ഗ്യാസ് സിലിണ്ടറുകളും കണ്ടെത്തിയിരുന്നു. മനസ്സ് മരവിപ്പിക്കുന്ന സാഹചര്യങ്ങളിൽ മൂന്ന് ടേണുകളിലായി ഒമ്പത് ദിവസമാണ് പ്രദീപൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായത്. ഇത് രണ്ടാം തവണയാണ് പ്രദീപന് സത് സേവന പത്രം ലഭിക്കുന്നത്. കോവിഡ് കാലത്ത് നടത്തിയ മികച്ച സേവനത്തിന് സംസ്ഥാന ഫയർഫോഴ്‌സ് മേധാവിയുടെ സത് സേവന പത്രവും നേരത്തെ ലഭിച്ചിരുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009