ശ്രീകണ്ഠാപുരം വാർത്തകൾ

കേരളത്തിലെ കർഷകർക്കായി നടപ്പാക്കുന്ന കിസാൻ സുരക്ഷ പദ്ധതിക്ക് തുടക്കമായി

അപകട ഗ്രൂപ്പ്‌ ഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മാസ്റ്റർ പോളിസി പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചപ്പോൾ.

പരസ്യം

പയ്യാവൂർ: കിസാൻ സർവീസ് സൊസൈറ്റിയും ഭാരത സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി കേരളത്തിലെ കർഷകർക്കായി നടപ്പാക്കുന്ന അപകട ഗ്രൂപ്പ്‌ ഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മാസ്റ്റർ പോളിസി പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന സംരക്ഷണം നൽകിക്കൊണ്ട് അപകട മരണം, ശാശ്വത, താത്കാലിക അംഗ വൈകല്യം എന്നിവക്ക് അഞ്ച് ലക്ഷം രൂപ വരെയും അപകടത്തിൽപെട്ട് ചികിത്സ തേടുന്ന കർഷകർക്ക് ആശുപത്രി ചെലവുകൾക്കായി രണ്ട് ലക്ഷം രൂപയും ജോലി ചെയ്യാൻ കഴിയാതെ വരുമാന നഷ്ടം സംഭവിക്കുന്നവർക്ക് പരമാവധി നൂറ് ആഴ്ച്ച വരെ ഇൻഷുറൻസ് തുകയുടെ ഒരുശതമാനം നഷ്ടപരിഹാരമായി നൽകുന്ന കിസാൻ സുരക്ഷ പദ്ധതിക്കാണ് ഇതോടെ തുടക്കമായത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നാഷണൽ ഇൻഷ്വറൻസ് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ബിന്ദു റാഫേൽ മാസ്റ്റർ പോളിസി മുഖ്യമന്ത്രിക്ക് കൈമാറി. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ഡോ. ജോസ് തയ്യിലിന് പോളിസി നൽകി മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചു. തുടർന്ന് ഡോ. ജോസ് തയ്യിൽ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് ആദരമർപ്പിച്ചു. എൻഐസി റീജണൽ മാനേജർ ഗീത നായർ, ആലുവ ചീഫ് ബിസിനസ് മാനേജർ ബി. ജയലക്ഷ്മി, അസിസ്റ്റന്റ് മാനേജർ പി.ആർ. സംഗീത്, തിരുവനന്തപുരം ചീഫ് ബിസിനസ് മാനേജർ സി.പി. മിഥുൻ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ജ്യോതിഷ് മോഹൻ, കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന പ്രസിഡന്റ്‌ ജോയ് ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ബി. ജയകുമാർ, ജില്ലാ പ്രസിഡന്റ്‌ സോമശേഖരൻ നായർ, നാഷണൽ സർവീസ് ഡയറക്ടർ ഗോപിക കൃഷ്ണൻ, ജനറൽ സെക്രട്ടറി ഷിമിൽ, തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഭാരവാഹികളായ പി. സിയാവുദീൻ, പ്രസന്നചന്ദ്രൻ പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം