ശ്രീകണ്ഠാപുരം വാർത്തകൾ

അറിവിൻ്റെ ലോകം തുറന്ന് വായനക്കളരി; നിടുവാലൂർ ഇ.എം.എസ് ഗ്രന്ഥാലയത്തിൽ ലോക പുസ്തകദിനാചരണം സംഘടിപ്പിച്ചു

നിടുവാ ലൂർ ഇ.എം.എസ് ഗ്രന്ഥാലയത്തിൽ ലോക പുസ്തകദിനാചരണവും വായനാ കളരിയും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറി ബിജു നിടുവാ ലൂർ ഉദ്ഘാടനം ചെയ്യുന്നു

പരസ്യം

നിടുവാലൂർ: ലോക പുസ്തകദിനത്തോടനുബന്ധിച്ച് നിടുവാലൂർ ഇ.എം.എസ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിലും ബാലവേദിയുടെ നേതൃത്വത്തിലും സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സെക്രട്ടറി ബിജു നിടുവാലൂർ നിർവ്വഹിച്ചു. വായന മരിക്കുന്നു എന്ന ആശങ്ക നിലനിൽക്കുന്ന കാലത്ത് കുട്ടികളിൽ പുസ്തകങ്ങളോടുള്ള താൽപ്പര്യം വളർത്താൻ വായനക്കളരി പോലുള്ള കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രന്ഥാലയം സെക്രട്ടറി എ. നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഇ.കെ. അജിത്കുമാർ, ദേവനന്ദ സി. എന്നിവർ പുസ്തകദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ടാണ് ബാലവേദി ഇത്തരം കളരികൾക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ പ്രജിത നാരായണൻ സ്വാഗതവും ആവണി കെ. നന്ദിയും പറഞ്ഞു. വായനാനുഭവം പങ്കുവെക്കലും പുസ്തക പരിചയപ്പെടുത്തലുമായി നിരവധി കുട്ടികൾ പരിപാടിയുടെ ഭാഗമായി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം