
നെല്ലിക്കുറ്റിയിൽ പുതുതായി നിർമിക്കുന്ന സെൻ്റ് അഗസ്റ്റിൻസ് പള്ളിക്ക് തറക്കല്ലിടുന്നതിനായി തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ശില ആശീർവദിച്ചപ്പോൾ. പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, ചെമ്പേരി ബസിലിക്ക റെക്ടർ ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, നെല്ലിക്കുറ്റി ഇടവക വികാരി ഫാ. മാത്യു ഓലിയ്ക
നെല്ലിക്കുറ്റി: നെല്ലിക്കുറ്റി പുതിയ പള്ളി മന്ദിരത്തിൻ്റെ നിർമ്മാണത്തിന് തുടക്കമായി. പുതുതായി നിർമ്മിക്കുന്ന സെൻ്റ് അഗസ്റ്റിൻസ് പള്ളിയുടെ തറക്കല്ലിടുന്നതിനായുള്ള ശിലാശീർവാദ കർമ്മം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു. വിശ്വാസി സമൂഹത്തിൻ്റെ വലിയ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, ചെമ്പേരി ബസിലിക്ക റെക്ടർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, നെല്ലിക്കുറ്റി ഇടവക വികാരി ഫാ. മാത്യു ഓലിയ്ക്കൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഇടവകയുടെ വളർച്ചയിലും ആത്മീയ മുന്നേറ്റത്തിലും പുതിയ പള്ളി മന്ദിരം ഒരു പ്രധാന നാഴികക്കല്ലാകുമെന്ന് ആർച്ച്ബിഷപ്പ് തൻ്റെ സന്ദേശത്തിൽ ആശംസിച്ചു. ചടങ്ങിൽ വിവിധ കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഇടവക കൗൺസിലിൻ്റെ തീരുമാനം. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009