
ഒന്നാമത് സെന്റ് ജോർജ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് 25 നും, 26 നും വൈകുന്നേരം 5.30 മുതൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.
പയ്യാവൂർ: സെന്റ് ജോർജ് ബാസ്ക്കറ്റ്ബോൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് സെന്റ് ജോർജ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് 25 നും, 26 നും വൈകുന്നേരം 5.30 മുതൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഉത്തരമലബാറിലെ പ്രമുഖ ടീമുകളായ ചന്ദനക്കാംപാറ ചെറുപുഷ്‌പം, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കോഴിക്കോട് സ്പ്ലാഷ് ക്ലബ്, പയ്യന്നൂർ വിറാസ്, തൃശൂർ സഹൃദയ കോളജ്, തേർത്തല്ലി മേരിഗിരി, പെരുമ്പടവ് സെന്റ് ജോസഫ്സ്, ആലക്കോട് സെന്റ് മേരീസ്, ചെമ്പന്തൊട്ടി സെന്റ് ജോർജ് എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. 25 ന് വൈകുന്നേരം 5.30 ന് ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി. രാമകൃഷ്ണൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, തലശേരി അതിരൂപത കോർപ്പറേറ്റ് മുൻ മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ മത്സരങ്ങൾക്കാവശ്യമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ സജി അടവിച്ചിറ, രജിത് എം. ജോർജ് എന്നിവർ അറിയിച്ചു. . ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009