
കിണറിനുള്ളിൽ ഫാനുകൾ സ്ഥാപിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾ
ശ്രീകണ്ഠപുരം: വേനൽ കടുത്തതോടെ മലയോര ഗ്രാമങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നു. താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ നിർമ്മാണ മേഖലയുൾപ്പെടെയുള്ള തൊഴിലിടങ്ങൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പകൽസമയങ്ങളിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത വിധം അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെ ആറ് മണിക്ക് തന്നെ ജോലി ആരംഭിക്കുന്ന തൊഴിലാളികൾ, വെയിൽ കടുക്കുന്നതോടെ പണി നിർത്തിവെക്കാൻ നിർബന്ധിതരാകുകയാണ്. കിണർ നിർമ്മാണ മേഖലയെയാണ് ചൂട് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പലയിടങ്ങളിലും കിണറിനുള്ളിൽ ഫാനുകൾ സ്ഥാപിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയതോടെ, മേസ്തിരിമാർ നേരിട്ട് പണിക്കിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ വേനൽമഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ കുറവുണ്ടായിട്ടില്ല. മലയോര മേഖലയിൽ ചെമ്പേരി, ചേപ്പറമ്പ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ചൂട് വർധിച്ചത് മേഖലയിലെ ക്ഷീരകർഷകരെയും കൃഷിക്കാരെയും ഒരുപോലെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടർന്നാൽ മലയോരത്തെ കാർഷിക-തൊഴിൽ മേഖലകൾ കൂടുതൽ പ്രതിസന്ധിയിലാകും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009