ശ്രീകണ്ഠാപുരം വാർത്തകൾ

ചെറിയരീക്കമലയിലെ നിർദ്ദിഷ്ട കരിങ്കൽ ക്വാറി അനുമതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ഏരുവേശി ഗ്രാമ പഞ്ചായത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശത്തുള്ള ജനവാസ കേന്ദ്രത്തിലെ ചെങ്കുത്തായ മലഞ്ചെരിവിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെറിയരീക്കമല ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും പങ്കെടുത്ത പ്രദേശവാസികൾ.

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമ പഞ്ചായത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശത്തുള്ള ജനവാസ കേന്ദ്രത്തിലെ ചെങ്കുത്തായ മലഞ്ചെരിവിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെറിയരീക്കമല ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഓഫിസ് ഗേറ്റിനുമുന്നിൽ നടന്ന പ്രതിഷേധ ധർണയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ബാബു വാഴപ്പനാടിയിൽ ആമുഖ പ്രഭാഷണവും നോബിൾ പൈകട മുഖ്യപ്രഭാഷണവും നടത്തി. രതീഷ് ബാബു, ഡൊമിനിക്ക് നാഗത്തിൽ, ജോൺസൺ കാരമയിൽ, സെലിൻ ഷാജി താളിമറ്റത്തിൽ, സിജോ കരേടത്ത്, ആഗസ്തി കണ്ണംകുളത്ത്, ജോൺ ജോസ് തുണ്ടത്തിൽ, ജോസുകുട്ടി ഈന്തനാക്കുന്നേൽ, ജസ്റ്റിൻ തുളുമ്പൻമാക്കൽ എന്നിവർ പ്രസംഗിച്ചു. വളപ്പ്, കുനിയമ്പുഴ ഊരുകൂട്ടങ്ങളും മൂന്ന്, പന്ത്രണ്ട് വാർഡുകളിലെ ഗ്രാമസഭകളും പാസാക്കിയ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന പഞ്ചായത്ത് മുൻ ഭരണസമിതി യോഗം ഈ ക്വാറിക്ക് പ്രവർത്തനാനുമതി നിഷേധിച്ചിട്ടുള്ളതാണ്. എന്നാൽ പുതുതായി ചുമതലയേറ്റ ഭരണസമിതി ഭൂരിപക്ഷം വാർഡ് മെംബർമാരുടെയും എതിർപ്പ് അവഗണിച്ചും മെംബർമാരെ തെറ്റിദ്ധരിപ്പിച്ചും ക്വാറിക്ക് അനുമതി നൽകിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ മാർച്ചും ധർണയും നടത്തിയത്. ചെറിയരീക്കമലയിൽ മറ്റൊരു ചൂരൽമല ആവർത്തിക്കാതിരിക്കാൻ ഇവിടെ മാത്രമല്ല സമീപ പ്രദേശങ്ങളായ താരച്ചീത്ത, മിഡിലാക്കയം മണ്ണംകുണ്ട്, ചെമ്പേരി, ഏരുവേശി, നെല്ലിക്കുറ്റി, വെമ്പുവ തുടങ്ങിയ ജനവാസ കേന്ദ്രങ്ങൾക്ക് കൂടി ഭീഷണിയായ ക്വാറി പ്രവർത്തിപ്പിക്കാൻ പ്രദേശവാസികൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ചെറിയരീക്കമല ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം