
അധികാരം കിട്ടിയപ്പോൾ അവയെല്ലാം പാടെ അവഗണിച്ച് നിലവിലുണ്ടായിരുന്ന ബാറുകളുടെ എണ്ണം 29 ൽ നിന്ന് 949 ആക്കി ഉയർത്തുകയും മദ്യത്തിന്റ തദ്ദേശാധികാരം എടുത്തു കളയുകയും ചെയ്ത എൽഡിഎഫ് സർക്കാരിനെ ഇനി ഒരിക്കലും അധികാരത്തിൽ വരാൻ അനുവദിക്കരുതെന്ന ഉറച്ച തീരുമാനം വോട്ടർമാർക്കുണ്ടാകണമെന്നും മേയർ പി. ഇന്ദിര
കണ്ണൂർ: എൽഡിഎഫ് സർക്കാരിൻ്റെ മദ്യനയത്തിൽ സാധാരണ ജനങ്ങൾക്കുണ്ടായിട്ടുള്ള അസഹനീയാവസ്ഥ ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരിലൂടെ പ്രതിഫലിക്കണമെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ പി. ഇന്ദിര. 2016 ൽ എൽഡിഎഫ് അധികാരത്തിൽ വരുന്നതിനു മുമ്പ് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന വാഗ്ദാനങ്ങൾ നൽകുകയും അധികാരം കിട്ടിയപ്പോൾ അവയെല്ലാം പാടെ അവഗണിച്ച് നിലവിലുണ്ടായിരുന്ന ബാറുകളുടെ എണ്ണം 29 ൽ നിന്ന് 949 ആക്കി ഉയർത്തുകയും മദ്യത്തിന്റ തദ്ദേശാധികാരം എടുത്തു കളയുകയും ചെയ്ത എൽഡിഎഫ് സർക്കാരിനെ ഇനി ഒരിക്കലും അധികാരത്തിൽ വരാൻ അനുവദിക്കരുതെന്ന ഉറച്ച തീരുമാനം വോട്ടർമാർക്കുണ്ടാകണമെന്നും മേയർ പറഞ്ഞു. കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ഇടപെടൽ വിശദീകരണ യോഗം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേയർ പി. ഇന്ദിര. മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ് എ. രഘു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല, സംസ്ഥാന സെക്രട്ടറിമാരായ ഐ.സി. മേരി, ടി. ചന്ദ്രൻ, പള്ളിപ്രം പ്രസന്നൻ, ഇംതിയാസ്, സൗമി മട്ടന്നൂർ, പദ്മജ സുരേഷ്, പി. നാണി, മധു കക്കാട് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009