
തോമസ് ഐസക് സിപിഐ എം മോളൂർ ബ്രാഞ്ച് ഓഫീസ്, യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
ശ്രീകണ്ഠപുരം : നവകേരള നിർമാണത്തിന്റെ വിജയഗാഥകൾ നർമത്തിൽപൊതിഞ്ഞ് അവതരിപ്പിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും സാമ്പത്തിക വിദഗ്ധനുമായ ഡോ. ടി എം തോമസ് ഐസക്. സിപിഐ എം മോളൂർ ബ്രാഞ്ച് ഓഫീസ്, യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കെട്ടിടം എന്നിവ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പഴയ കേരളവും പുതിയ കേരളവും തമ്മിലുള്ള മാറ്റം എടുത്തുപറഞ്ഞായിരുന്നു തോമസ് ഐസക്ക് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയാണ് നാടിന്റെ നട്ടെല്ല്. ഇപ്പോൾ എൽഡിഎഫ് സർക്കാർ കിഫ്‌ബി മുഖേന കേരളത്തിൽ ഉണ്ടാക്കിയ വികസനം ട്രയൽ മാത്രമാണ്. അടുത്ത അഞ്ചുവർഷംകൊണ്ടാണ് വികസനവിപ്ലവം കേരളത്തിൽ നടക്കാൻപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം സി രാഘവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി ഗോപിനാഥ് ഫോട്ടോ അനാച്ഛാദനംചെയ്‌തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി മാധവൻ, വി സി രാമചന്ദ്രൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, കൗൺസിലർമാരായ ഇ പി സൗമ്യ, രജിത പ്രഭാകരൻ, ലൈബ്രറി കൗൺസിൽ സംസ്ഥാനസമിതി അംഗം പി ജനാർദനൻ, കെ കെ രതീഷ്, ബിജു അമ്പിലോത്ത്, എം ഷിജിൻ, പി വി ശ്രീകേഷ്, കെ പി ഷിബു, ടി പ്രസാദ്, കെ വി പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009