
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ (പിഒസി) അനുമതി ലഭിക്കാത്തതിന് പിന്നിൽ ഇന്ത്യൻ ആഭ്യന്തര വ്യോമയാന രംഗത്തെ കാർട്ടലുകളുടെ ഇടപെടൽ
അടുത്ത കാലത്ത് സംഭവിച്ച ഇൻഡിഗോ പ്രതിസന്ധിയിലൂടെ വ്യക്തമാക്കപ്പെട്ട പ്രധാന വസ്തുതകളിലൊന്നായിരുന്നു ഇന്ത്യയിലെ ആഭ്യന്തര വ്യോമയാനരംഗത്ത് ‘കാർട്ടലൈസേഷൻ’ ഉണ്ടെന്നുള്ളത്. അതിനെ ഇല്ലാതാക്കേണ്ടത് വളരെ അത്യാവശ്യമാണ്. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ (പിഒസി) അനുമതി ലഭിക്കാത്തതിന് പിന്നിലും ഇന്ത്യൻ ആഭ്യന്തര വ്യോമയാന രംഗത്തെ ഈ കാർട്ടലുകളുടെ ഇടപെടലുകളാണ്. രാജ്യസഭയിൽ ഇന്നലത്തെ (ചൊവ്വ) ചോദ്യോത്തരവേളയിൽ ജോൺ ബ്രിട്ടാസ് എംപി ഈ വിഷയം വീണ്ടും ഉന്നയിച്ചു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുമതി നൽകുന്ന കാര്യം പരിശോധിക്കാം എന്ന സ്ഥിരമായ ഒഴുക്കൻ മറുപടിയാണ് വീണ്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ലഭിച്ചത്. ഈ അനുമതി ലഭിക്കുന്നത് സംസ്ഥാനത്തിനും, പ്രത്യേകിച്ച് ഉത്തരമലബാറിലെ പ്രവാസികൾക്കും ഏറെ ഗുണകരമാകും. ഏറ്റവും പ്രാധാന്യം നൽകേണ്ട ഒരു തീരുമാനമാണ് കേന്ദ്ര സർക്കാർ യാതൊരു കാരണവുമില്ലാതെ വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009