
ഏരുവേശി ഗവ. യുപി സ്കൂളിൻ്റെ രണ്ടാമത്തെ പ്രാദേശിക പിടിഎ സംഗമം ‘സമന്വയം 2026’ ചാരംപള്ളി അനു ബിനോയിയുടെ വീട്ടിൽ നടന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു
ചെമ്പേരി: ഏരുവേശി ഗവ. യുപി സ്കൂളിൻ്റെ രണ്ടാമത്തെ പ്രാദേശിക പിടിഎ സംഗമം ‘സമന്വയം 2026’ ചാരംപള്ളി അനു ബിനോയിയുടെ വീട്ടിൽ നടന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സൗമ്യ സജീവൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക എ.വി. ശ്രീജ ആമുഖ പ്രഭാഷണം നടത്തി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസിക പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ശ്രീനാഥ് പ്രകാശനം ചെയ്തു.വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ അവതരണങ്ങളും നടന്നു. കെ.എം. സരസ്വതി പ്രവർത്തന വിശദീകരണം നൽകി. സ്നേഹ പ്രസാദ്, കെ.സി. പ്രവീൺ, പി.കെ. അജിത, പി.വി. ശ്രീജ, സി.കെ. സെറീന, ഷാനി ബിനോയ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും സമീപവാസികളും പങ്കെടുത്തു. ശിവന്യ ശിവൻ ആര്യ സുരേഷ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009