
ഇടവക വികാരി ഫാ. ജോൺ വാഴകാട്ട് തറക്കല്ല് ആശീർവദിച്ചു.
പയ്യാവൂർ: കരുണാമയൻ ഈശോയുടെ പള്ളിക്ക് സമീപം നിലവിലുള്ള ജെഎംജെ കോൺവെൻ്റിന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. ഇടവക വികാരി ഫാ. ജോൺ വാഴകാട്ട് തറക്കല്ല് ആശീർവദിച്ചു. മുൻവികാരി ഫാ. ജെയ്സൺ കോലക്കുന്നേൽ സഹകാർമികത്വം വഹിച്ചു. ജീസസ് മേരി ജോസഫ് (ജെഎംജെ) കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി കാരിയ്ക്കക്കുന്നേൽ ശിലാസ്ഥാപന കർമം നിർവഹിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ത്രേസ്യാമ്മ കുടിയിരുപ്പിൽ സിമെൻ്റ് മിശ്രിതം ചേർത്തു. പ്രൊവിൻഷ്യൽ കൗൺസിൽ മെംബർ സിസ്റ്റർ സന്ധ്യ, പ്രസൻ്റ് സുപ്പീരിയർ സിസ്റ്റർ കെ.സി. റോസി, സിസ്റ്റർമാരായ റോസി പാറയ്ക്കൽ, നിജി സ്റ്റീഫൻ, റൂബി, പ്രശാന്തി എന്നിവരും ഇടവകാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009