ശ്രീകണ്ഠാപുരം വാർത്തകൾ

ഹെൽത്തി കേരളം കാമ്പയിൻ വാഹന പര്യടനത്തിന് സ്വീകരണം നൽകി

ഹെൽത്തി കേരളം കാമ്പയിൻ ആരോഗ്യ ബോധവത്കരണ വാഹന പര്യടനത്തിന് ഏരുവേശി ഗ്രാമപഞ്ചായത്തിലെ ചെമ്പേരി, നെല്ലിക്കുറ്റി ടൗണുകളിൽ സ്വീകരണം നൽകി. ചെമ്പേരി ടൗണിൽ നടന്ന സ്വീകരണ പരിപാടിയിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് പരത്തനാൽ പര്യടനത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു

പരസ്യം

ചെമ്പേരി: ഹെൽത്തി കേരളം കാമ്പയിൻ ആരോഗ്യ ബോധവത്കരണ വാഹന പര്യടനത്തിന് ഏരുവേശി ഗ്രാമപഞ്ചായത്തിലെ ചെമ്പേരി, നെല്ലിക്കുറ്റി ടൗണുകളിൽ സ്വീകരണം നൽകി. ചെമ്പേരി ടൗണിൽ നടന്ന സ്വീകരണ പരിപാടിയിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് പരത്തനാൽ പര്യടനത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ഫ്രാൻസിസ് . ഏഴാം വാർഡ് മെംബർ കെ.ഒ. ജനാർദ്ദനൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. രാജേഷ് ബാബു, ജെഎച്ച്ഐ കെ.ഒ. കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, പിഎച്ച്സി ജീവനക്കാർ, ആശ പ്രവർത്തകർ സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നെല്ലിക്കുറ്റി ടൗണിൽ നടന്ന സ്വീകരണ പരിപാടി വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരമയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ത്രേസ്യ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ് ബാബു, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. ദീപ എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം