ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ വികസന സെമിനാർ നടത്തി

നഗരസഭയുടെ വികസന കാഴ്ചപ്പാട് വരും തലമുറയെ ലക്ഷ്യംവെച്ചുകൊണ്ട് : അഡ്വ ഇ വി രാമകൃഷ്ണൻ

പരസ്യം

പയ്യാവൂർ:ശ്രീകണ്ഠപുരം നഗരസഭ വികസന പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ വരും തലമുറയെ ലക്ഷ്യം വെച്ചുകൊണ്ടാണെന്നും, വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പുതു തലമുറയെ നഗരസഭ പരിധിയിൽ നിലനിർത്തുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷണൻ പറഞ്ഞു.കലാ-കായിക മേഖലയ്ക്കും, മാലിന്യ സംസ്കരണത്തിനും, പശ്ചാത്തല മേഖല വികസനത്തിനും വാർഷിക പദ്ധതിയിൽ നഗരസഭ കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. നഗരസഭയുടെ 2026-27 വർഷത്തെ കരട് പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി നടത്തിയ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ചെയർപേഴ്സൺ നിഷിത റഹ്മാൻ അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി കുഞ്ഞിരാമൻ മാസ്റ്റർ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. റിട്ടയെർ ഡ് പ്രിൻസിപ്പാൾ ഡോ. വി പി രാഘവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി ഗംഗാധരൻ, ഒ.വി ഹുസൈൻ, വി.സി രാമചന്ദ്രൻ, ടി.വി സുനിൽ കുമാർ, വർഗീസ് വയലാമണ്ണിൽ, വ്യാപാര-വ്യവസായ സംഘടനകളുടെ പ്രതിനിധികൾ ബി.പി ബഷീർ, കെ.ഗോപി,ടി കെ രക്നകുമാർ എന്നിവർ സംസാരിച്ചു. നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ബിന്ദു. ടി. എസ് സ്വാഗതവും പ്ലാൻ റിസോഴ്സ് പേഴ്സൺ വിജിൽ മോഹനൻ നന്ദിയും പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം