
വൈഎംഐ ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് സംഗമം ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ (വൈഎംഐ) ശ്രീകണ്ഠപുരം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ കുടുംബ സംഗമം ശ്രീകണ്ഠപുരം നാഷണൽ കോളജ് മിനി ഓഡിറ്റോറിയത്തിൽ നടന്നു. വൈഎംഐ ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് സംഗമം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.വി. ഗോപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കുമാർ ആമുഖ പ്രഭാഷണവും. ഡിസ്ട്രിക്ട് സെക്ടർ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണവും നടത്തി. ഡിസ്ട്രിക്ട് ക്യാബിനറ്റ് മെംബർമാരായ ജോസഫ് മാത്യു, വിനോദ് പൊടിക്കളം, വി.കെ. അനന്തൻ, പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. അടുത്ത നൂറ് ദിവസങ്ങളിലായി നടത്താനുള്ള വിവിധ കർമപരിപാടികൾ തയാറാക്കി. ക്ലബിൽ പുതുതായി അഞ്ച് മെംബർമാരെ കൂടി ചേർക്കാനും കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നാല് പുതിയ ക്ലബുകൾ തുടങ്ങാനും തീരുമാനമായി. ശ്രീകണ്ഠപുരം നഗരസഭാപരിധയിലെ നിർധനരായ അമ്പത് പ്രമേഹ രോഗികൾക്ക് ബ്ലഡ് ഷുഗർ മോണിറ്ററിംഗ് മെഷീനും, ടെസ്റ്റിംഗ് സ്ട്രിപ്പുകളും നൽകും. മാർച്ച് മാസത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009