
ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
പയ്യാവൂർ: എല്ലാ മാസങ്ങളിലും ശ്രീകണ്ഠപുരം പുഴയോരത്ത് നടത്തിവരുന്ന പുസ്തക ചർച്ചയായ സാഹിത്യതീരത്തിൻ്റെ അമ്പത്തെട്ടാമത് പുസ്തക ചർച്ച ഇന്നലെ (ഞായർ ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നടന്നു. പി.കെ. പാറക്കടവിൻ്റെ ‘വേരുകളുടെ ചോര’ എന്ന കഥാസമാഹാരവും, മൈക്രോഫിക്ഷൻ കഥാരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന എഴുത്തുകാരൻ്റെ രചനകളുമാണ് ചർച്ച ചെയ്തത്. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ടി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ടി.കെ. രത്നകുമാർ മുഖ്യാതിഥിയായിരുന്നു. വൽസൻ അഞ്ചാംപീടിക, വി.എച്ച്. നിഷാദ്, എന്നിവർ വിഷയാവതരണവും ടി.പി. നിഷ പുസ്തകാവതരണവും നടത്തി. ബഷീർ പെരുവളത്ത്പറമ്പ്, സി.പി. ചെങ്ങളായി, പി.കെ. പാറക്കടവ് എന്നിവർ പ്രസംഗിച്ചു. സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009