ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂരിൽ ബൈബിൾ കൺവൻഷൻ 28 മുതൽ

മടമ്പം, പൈസക്കരി ഫൊറോനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ കൺവൻഷൻ ഫെബ്രുവരി 28 ന് പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും

പരസ്യം

പയ്യാവൂർ: മടമ്പം, പൈസക്കരി ഫൊറോനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ കൺവൻഷൻ ഫെബ്രുവരി 28 ന് പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും. മാർച്ച് മൂന്ന് വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാലപ്രാർത്ഥനയോടെ ആരംഭിച്ച് രാത്രി 9 ന് സമാപിക്കും. ഫാ. മാത്യു വയലാമണ്ണിലായിരിക്കും കൺവൻഷൻ നയിക്കുക. കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് എമരിറ്റസ്മാർ ജോർജ് ഞറളക്കാട്ട്, തലശേരി അതിരുപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകും.കൺവൻഷന്റെ വിജയത്തിനായി മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത്‌, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം എന്നിവർ ചെയർമാൻമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം