
മണിക്കടവ് കൈരളി ഗ്രന്ഥലയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ മുംബൈ സെന്റർ ഫോർ എച്ച്ആർ ആൻഡ് ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് ഡയറക്ടർ ബാബു മാത്യു ഐഎസ്ഒ പ്രഖ്യാപനം നടത്തി
മണിക്കടവ്: ഗുണമേന്മ നിർണയത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ‘ഐഎസ്ഒ 9001’ ന് മണിക്കടവ് ജനസേവനകേന്ദ്രം അർഹമായി. മണിക്കടവ് കൈരളി ഗ്രന്ഥലയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ മുംബൈ സെന്റർ ഫോർ എച്ച്ആർ ആൻഡ് ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് ഡയറക്ടർ ബാബു മാത്യു ഐഎസ്ഒ പ്രഖ്യാപനം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ജോജി വർഗീസ് അവാർഡ് ദാനം നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ മേഴ്സി ജോസ് തുരുത്തേൽ അധ്യക്ഷത വഹിച്ചു. ജനസേവനകേന്ദ്രം ഡയറക്ടർ ബിബിൻസ് ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, വാർഡ് മെംബർ ഒ.വി.ഷാജു, പി.കെ.മാത്യു, ജോണി കരിമ്പനയ്ക്കൽ, ബിജു വെടിക്കുന്നേൽ, ജോർജ് ഉണ്ണിയാനി, ബെന്നി ആഞ്ഞിലിത്തോപ്പിൽ, ജനസേവനകേന്ദ്രം സിഇഒ പ്രോമിസ് ജോർജ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009