ശ്രീകണ്ഠാപുരം വാർത്തകൾ

ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

സംസ്ഥാന ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നൽകുന്ന ഹരിത സ്കോളർഷിപ്പ് പരിപാടിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഹരിത സ്കോളർഷിപ്പ് നേടിയ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.

പരസ്യം

ശ്രീകണ്ഠാപുരം : സംസ്ഥാന ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നൽകുന്ന ഹരിത സ്കോളർഷിപ്പ് പരിപാടിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഹരിത സ്കോളർഷിപ്പ് നേടിയ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങളിൽ നടന്ന പഠന ബോധവത്കരണ പ്രവർത്തനങ്ങളുടെ അവതരണങ്ങൾ ശുചിത്വ പഠനോത്സവത്തിൽ നടന്നു. കാക്കണ്ണൻപാറയിലെ യോഗിനി ഹിൽസ് ബയോഡൈവേഴ്സിറ്റി സെൻ്ററിൽ നടന്ന ശുചിത്വ പഠനോത്സവം ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.വിപിന അധ്യക്ഷത വഹിച്ചു. പി. രമാദേവി ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ.രവി, ബ്ലോക്ക് പഞ്ചായത്ത് മെംബർ എ.വി.ഭവാനി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സി.അമ്മുക്കുട്ടി, ഗ്രാമപഞ്ചായത്ത് മെംബർമാരായ ശൈലേഷ് ബാബു, റെജീന മുനീർ, ടി.ബിജു, കെ.വി.മിനി, പഞ്ചായത്ത് സെക്രട്ടറി കെ.യു.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ സ്കോളർഷിപ്പിന് അർഹരായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശുചിത്വ മിഷൻ ആർപി മാരായ വി.സഹദേവൻ, എം.സുജന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.ഗോവിന്ദൻ എന്നിവർ ശുചിത്വ പഠനോത്സവത്തിന് നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം