
നെല്ലിക്കുറ്റി കേരളോദയ വായനശല യുവജനവേദിയുമായി സഹകരിച്ച് ഏരുവേശി പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗൺ സ്ക്വയറിൽ നടത്തിയ ബോധവത്കരണ ക്ലാസ് ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു
നെല്ലിക്കുറ്റി : ഹെൽത്തി കേരള കാമ്പയിൻ്റെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്തിനെ ക്ഷയരോഗമുക്ത പഞ്ചായത്തായി മാറ്റുന്നതിനായുള്ള ബോധവത്കരണവും സ്ക്രീനിംഗും സംഘടിപ്പിച്ചു. നെല്ലിക്കുറ്റി കേരളോദയ വായനശല യുവജനവേദിയുമായി സഹകരിച്ച് ഏരുവേശി പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗൺ സ്ക്വയറിൽ നടത്തിയ ബോധവത്കരണ ക്ലാസ് ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ഏരുവേശി പഞ്ചായത്തിനെ ക്ഷയ രോഗമുക്തിയിൽ ബ്രോൺസ് മെഡലിൽ നിന്നും സിൽവർ മെഡലിൽ എത്തിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ജൂണിയർ ഹെർത്ത് ഇൻസ്പെക്ടർ കെ.ദീപ വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ബാബു ക്ലാസുകൾക്ക് നേതൃത്വം നൽകി. എച്ച്എംഎൽഎസ്പി നീതു തോമസ് ക്ഷയരോഗമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009