
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി. പി. നിർവ്വഹിച്ചു.
ചെങ്ങളായി: കർഷകർക്ക് ഏറെ ആശ്വാസമേകി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ മുങ്ങത്ത് പുതിയതായി സ്ഥാപിച്ച സോളാർ പമ്പ് സെറ്റ് യാഥാർത്ഥ്യമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി. പി. നിർവ്വഹിച്ചു. പരമ്പരാഗത വൈദ്യുതി പ്രതിസന്ധികൾക്കും ഇന്ധനച്ചെലവിനും പകരമായി പരിസ്ഥിതി സൗഹൃദ ഊർജ്ജം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ സോളാർ പമ്പ് സ്ഥാപിച്ചത്. വേനൽക്കാലത്ത് ഉൾപ്പെടെ തടസ്സമില്ലാതെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ പുതിയ സംവിധാനം സഹായിക്കും. ചടങ്ങിൽ കൃഷി ഓഫീസർ ജിനു, വിവിധ വാർഡ് മെമ്പർമാർ, പാടശേഖര സമിതി ഭാരവാഹികൾ, പ്രദേശത്തെ പ്രമുഖ കർഷകർ എന്നിവർ പങ്കെടുത്തു. കാർഷിക മേഖലയിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായുള്ള ഇത്തരം പദ്ധതികൾ കർഷകർക്ക് വലിയ രീതിയിൽ തുണയാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009