ശ്രീകണ്ഠാപുരം വാർത്തകൾ

കണ്ണൂരിലെ അഗതിമന്ദിരങ്ങൾക്ക് ‘കെയർ ആൻഡ് ഷെയർ’ വീൽചെയറുകൾ വിതരണം ചെയ്തു

പത്മഭൂഷൺ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനാറ് വർഷങ്ങളായി മലയാളികൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ‘കെയർ ആൻഡ് ഷെയർ’ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങൾക്കായി നൽകുന്ന ചക്രക്കസേരകളുടെ വിതരണോദ്ഘാടന ചടങ്ങിൽ നിന്ന്.

പരസ്യം

പയ്യാവൂർ: പത്മഭൂഷൺ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനാറ് വർഷങ്ങളായി മലയാളികൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ‘കെയർ ആൻഡ് ഷെയർ’ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങൾക്കായി ചക്രക്കസേരകൾ വിതരണം ചെയ്തു. കണ്ണൂർ മേലെചൊവ്വ പ്രത്യാശ ഭവനിൽ നടന്ന വിതരണചടങ്ങ് കണ്ണൂർ ജില്ലാ ഫോറസ്റ്റ് വിജിലൻസ് മേധാവി സജ്ന കരീം ഉദ്ഘാടനം ചെയ്തു. കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഓർഫനേജ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ടി.കെ. സജി ആമുഖ പ്രഭാഷണം നടത്തി. ചിന്മയ മിഷൻ കേരള റീജിയൻ ചെയർമാൻ സ്വാമി വിവിക്താനന്ദ സരസ്വതി, കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫീസർ പി. ബിജു, തൃശൂർ മലയാള മനോരമയിലെ ബി.എസ്. തിരുമേനി, പ്രത്യാശ ഭവൻ ഡയറക്ടർ ബ്രദർ ജോസഫ് ചാനപ്ലാനക്കൻ എന്നിവർ പ്രസംഗിച്ചു. കേരള സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കായി വിവിധ കാരുണ്യ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ജില്ലയിൽ ആദ്യഘട്ട വിതരണം പൂർത്തിയാക്കിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം