
ചുണ്ടപ്പറമ്പിലെ ചിറമാട്ടേൽ ബിനോയ്-സിന്ധു ദമ്പതികളുടെ മകളും ശ്രീകണ്ഠപുരം മേരിഗിരി സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ അന്ന 2026 ൽ ഫെല്ലോഷിപ്പിന് തെരഞ്ഞെടുത്ത 11 വിദ്യാർത്ഥികളിൽ ഒരാളാണ്
അടിസ്ഥാന ഭൗതികശാസ്ത്ര ഗവേഷണത്തെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര മത്സരാധിഷ്ഠിത ഫെല്ലോഷിപ്പായ DOE-INFN സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിരുദ വിദ്യാർത്ഥിനി അന്ന ബിനോയ്. കണ്ണൂർ ചുണ്ടപ്പറമ്പിലെ ചിറമാട്ടേൽ ബിനോയ്-സിന്ധു ദമ്പതികളുടെ മകളും ശ്രീകണ്ഠപുരം മേരിഗിരി സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ അന്ന 2026 ൽ ഫെല്ലോഷിപ്പിന് തെരഞ്ഞെടുത്ത 11 വിദ്യാർത്ഥികളിൽ ഒരാളാണ്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജിയും (DOE) ഇറ്റലിയിലെ ഇസ്തിറ്റൂട്ടോ നാസിയോണാലെ ഡി ഫിസിക്കാ ന്യൂക്ലിയാറെയും (INFN) സംയുക്തമായി ഫണ്ട് ചെയ്യുന്ന ഈ ഫെല്ലോഷിപ്പ് മുഖേന വിദ്യാർത്ഥികൾക്ക് ഇറ്റലിയിലെ INFN ലാബുകളിൽ പ്രമുഖ ശാസ്ത്രജ്ഞരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അന്ന ബിനോയ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇറ്റലിയിലെ ബോളോണ്യയിൽ അഡ്വാൻസ്ഡ് പാർട്ടിക്കിൾ ഡിറ്റക്ടർ ടെക്നോളജികളിൽ INFN ഗവേഷക സംഘത്തോടൊപ്പം പ്രവർത്തിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009