ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ നിയോജക മണ്ഡലം ഹാജി സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു.

അശാന്തിയുടെ നാളുകൾ ദിനം പ്രതി ശക്തി പ്രാപിക്കുമ്പോൾ വിശുദ്ധ ഹജ് വേളയിൽ ലോക സമാധാനത്തിനായി ഓരോ ഹാജിമാരും പ്രാർത്ഥിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി

പരസ്യം

ശ്രീകണ്ഠപുരം: അശാന്തിയുടെ നാളുകൾ ദിനം പ്രതി ശക്തി പ്രാപിക്കുമ്പോൾ വിശുദ്ധ ഹജ് വേളയിൽ ലോക സമാധാനത്തിനായി ഓരോ ഹാജിമാരും പ്രാർത്ഥിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി അഭ്യർത്ഥിച്ചു. ആൾ ഇന്ത്യ ഹാജിസ് ഹെൽപിങ് ഹാൻഡ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരുടെ സംഗമവും യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീകണ്ഠപുരം ബസ്റ്റാൻഡ് സമീപമുള്ള ഉമ്മൻചാണ്ടി എസി ഹാളിൽ നടന്ന പരിപാടിയിൽ ഹെൽപിങ് ഹാൻഡ് പ്രസിഡണ്ട് എൻ.പി. റഷീദ് അധ്യക്ഷത വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. അബ്ദുള്ള സലീം വാഫി ഹജ്ജ് ക്ലാസ് അവതരിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ.എസ്. മുഹമ്മദ്, സെക്രട്ടറി സി.കെ. മുഹമ്മദ് മുസ്ലിം ലീഗ് നേതാക്കളായ പി.ടി.എ. കോയ മാസ്റ്റർ,എൻ.പി. സിദ്ദീഖ്, യു.പി. അബ്ദുറഹ്മാൻ, പി.ടി. മുഹമ്മദ് മാസ്റ്റർ, കെ.പി. നാസർ നടുവിൽ, മൻസൂർ ഇരിക്കൂർ, കെ മൊയ്തീൻ,കെ. മുനവ്വർ, അഷ്ഫീർ ചെങ്ങളായി, കെ എം പി മുഹമ്മദ് കുഞ്ഞി,ഒ വി ഹുസൈൻ ഹാജി,പി. ഇബ്രാഹിം മൗലവി സംസാരിച്ചു. കെ. സലാഹുദ്ദീൻ മറുപടി പ്രസംഗം നടത്തി. പരിപാടിക്ക് ശാദുലി വളക്കൈ, ടി.പി. ഫാത്തിമ, ബിപി ഷുക്കൂർ, യു.പി. അഫ്സൽ, റിയാസ് മാസ്റ്റർ, ഹനീഫ് നടുവിൽ, വി.പി. നസീമ, ഷാഹിദ നടുവിൽ, റംലത്ത് ചുഴലി, സി. ഉനൈസത്ത്, പി സി ആയിഷ, സുഹറ പയ്യാവൂർ, ആയിഷ ഇബ്രാഹിം,ഉമീറ അഷ്റഫ്, കെ ആർ ജുബൈരിയ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സമദ് ഇരിക്കൂർ സ്വാഗതവും ട്രഷറർ ഹാരിസ് ചുഴലി നന്ദിയും അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം