
ജനറൽ ബോഡി യോഗം പാലക്കാട് രൂപത ബിഷപ്പും സീറോ മലബാർ മാതൃവേദിയുടെ ബിഷപ്പ് ലെഗേറ്റുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ:: ഓരോ അമ്മമാരും സുകൃതങ്ങളുടെ സുഗന്ധവാഹികളായി പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹനിർമിതിയിൽ മുഖ്യമായ പങ്കുവഹിക്കുന്നവരുമാണെന്ന് പാലക്കാട് രൂപത ബിഷപ്പും സീറോ മലബാർ മാതൃവേദിയുടെ ബിഷപ്പ് ലെഗേറ്റുമായ മാർ പീറ്റർ കൊച്ചു പുരയ്ക്കൽ. തലശേരി അതിരൂപത പാസ്റ്ററൽ സെൻ്ററായ സന്ദേശഭവനിൽ നടന്ന സീറോമലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. മാതൃവേദി ഗ്ലോബൽ പ്രസിഡൻ്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. തലശേരി, എറണാകുളം-അങ്കമാലി അതിരൂപതകളുടെ അധ്യക്ഷനായ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാക്ഷണം നടത്തി. മാതൃവേദി ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിയ്ക്കൽ, തലശേരി അതിരൂപത മാതൃവേദി ഡയറക്ടർ ഫാ. ജോബി കോവാട്ട്, ഗ്ലോബൽ ആനിമേറ്റർ സിസ്റ്റർ ജീസ, ജനറൽ സെക്രട്ടറി സിജി ലൂക്ക്സൺ, തലശേരി അതിരൂപത മാതൃവേദി പ്രസിഡൻ്റ് സിസി ആൻ്റണി എന്നിവർ പ്രസംഗിച്ചു. സാമുദായിക ശാക്തീകരണ വർഷത്തിൽ അമ്മമാരെല്ലാവരും പരമ്പരാഗത വേഷമണിഞ്ഞ് റാലിയിൽ പങ്കെടുത്തത് നവ്യാനുഭവമായി. സലോമി ആൻ്റണി, ബ്രില്ലി അന്ന, മോളി പീറ്റർ, നിമ്മി ഷൈജു, സിസ്റ്റർ ലിൻ്റ എന്നിവർ നേതൃത്വം നല്കി. സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ, വിളക്കന്നൂർ തീർത്ഥയാത്ര എന്നിവയും നടന്നു. ഇരുപത് രൂപതകളിൽ നിന്നായി നൂറ്റിമുപ്പതോളം പ്രതിനിധികൾ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009