
ശ്രീകണ്ഠപുരം ഗവഃ ഹൈസ്കൂൾ എസ്സ്. എസ്സ്.എൽ.സി 1998 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സൗഹൃദം 98 കൂട്ടായ്മ ഒത്തു ചേർന്നു.
ശ്രീകണ്ഠപുരം ഗവഃ ഹൈസ്കൂൾ എസ്സ്. എസ്സ്.എൽ.സി 1998 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സൗഹൃദം 98 കൂട്ടായ്മ ഒത്തു ചേർന്നു. ഏകദേശം ഏഴു വർഷത്തോളമായി വാട്‌സ്പ്പ് ഗ്രൂപ്പ് കൂട്ടായ്മ രൂപികരിച്ചു പ്രവർത്തിക്കുന്നു.തുടക്കത്തിൽ വാട്സപ്പ് കൂട്ടായ്മയാണ് രൂപീകരിച്ചത് .സ്നേഹ സംഗമം എന്ന പേരിൽ ശ്രീകണ്ഠപുരം റോയൽ മിനി ഓഡിറ്റാറിയത്തിൽ 98 ബേച്ച് അംഗങ്ങൾ ഒത്തു കൂടി. 98 ബാച്ചിൻ്റെ ആറാമത്തെ ഒത്തു ചേരൽ ആണിത്.എല്ലാ വർഷവും ജൂൺ മാസം അനുമോദന ചടങ്ങൾ നടത്തി വരാറാണ്ട്. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കൂട്ടുകാരുടെ മക്കളെ അനുമോദിച്ചു. അംഗങ്ങളായിട്ടുള്ളവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ അവരെ ചേർത്ത് നിർത്തി ആവശ്യമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാറുണ്ട്, ധാരാളം പേർ സംഗമത്തിൽ പങ്കെടുത്തു. സമദ് ചെങ്ങളായി സ്വാഗതം പറഞ്ഞു ജസീൽ വി.പി.അധ്യക്ഷത വഹിച്ചു,അധ്യാപികയും യുവ എഴുത്തുകാരിയുമായ സുമയ്യ ജലീൽ ചടങ്ങ് ഉൽഘാടനം ചെയ്തു, പ്രശസ്‌ത സംഗീതജ്ഞൻ വിശിഷ്ടാഥിതിയായി വന്ന മജീദ് വോൾവോ ഗസൽ സംഗീതം ആലപിച്ചു.മുഹമ്മദ് റാഫി വി.പി, സുനിൽ മാത്യു, സജീവ് എം.വി, സജീവൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, ഷർജുല.പി നന്ദി പറഞ്ഞു തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009