
പതിറ്റാണ്ടുകളായി കർഷകർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാത്തത് ഏറെ ഖേദകരം
പയ്യാവൂർ: കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഈ തെരഞ്ഞെടുപ്പെന്നത് കർഷകരെ സംബന്ധിച്ചടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. കഴിഞ്ഞ പതിറ്റാണ്ടുകളായി കർഷകർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാത്തത് ഏറെ ഖേദകരമാണ്. ഇന്നും കാർഷികോത്പന്നങ്ങൾക്ക് ന്യായവിലയോ, വിലസ്ഥിരതയോ ഉറപ്പാക്കാൻ ഭരണ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല. മുഖ്യ നാണ്യവിളയായ റബർ കടുത്ത വിലത്തകർച്ച നേരിടുകയാണ്. ഇപ്പോഴത്തെ വില താത്കാലികമാണെന്ന് കർഷകർക്കറിയാം. കൃഷി ചെലവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന ഉത്പാദനക്കുറവും രാസവളങ്ങളുടെ ദൗർലഭ്യതയും വില വർധനവും നേരിടുന്ന കർഷകർ എത്രമാത്രം പ്രതിസന്ധിയിലാണെന്ന് പറയേണ്ടതില്ല. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം റബറിന് 250 രൂപ ഇൻസൻ്റീവ് വെറും തട്ടിപ്പ് വാഗ്ദാനമായിരുന്നു. കശുവണ്ടി, നാളികേരം, നെല്ല് തുടങ്ങി എല്ലാ കൃഷികളും തകർച്ചയിലാണ് ഇന്ന് എഴുപത് ശതമാനം കർഷകരും കടക്കെണിമൂലം ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അറുനൂറ് മനുഷ്യ ജീവനുകളാണ് വന്യമൃഗങ്ങൾക്ക് ഇരയായിട്ടുള്ളത്. ഇതിന് ഇന്നും പരിഹാരം കാണാൻ സാധിച്ചിട്ടില്ല. അറുപത് വയസ് കഴിയുന്ന കർഷകരുടെ ജീവിതം ദുസഹമാണ്. കഠിനാദ്ധ്വാനം മൂലം ആരോഗ്യം നഷ്ടപ്പെട്ട് നിരവധി രോഗങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കർഷകർക്ക് എന്ത് പ്രതീക്ഷയാണുള്ളത്. കർഷകർക്കു വേണ്ടി കൊട്ടിഘോഷിക്കപ്പെട്ട കർഷക ക്ഷേമനിധി ബോർഡിൻ്റെ ഇന്നത്തെ സ്ഥിതി എന്താണ്. ആർക്കാണ് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നത്. മാനദണ്ഡങ്ങളില്ലാതെ ആദായ നികുതി കൊടുക്കേണ്ടാത്ത മുഴുവൻ കർഷകർക്കും പതിനായിരം രൂപ പെൻഷൻ നല്കുക എന്ന ഇൻഫാമിൻ്റെ ആവശ്യം ആരാണ് നടപ്പാക്കുക. ഓരോ വർഷവും അർഹരായ എത്രയോ ആളുകളെയാണ് സർക്കാർ ഒഴിവാക്കുന്നത്. തെറ്റായ ബാങ്കിംഗ് നയവും കാർഷികത്തകർച്ചയും കർഷകരുടെ ആത്മഹത്യ തുടർക്കഥയാക്കി മാറ്റുന്നു. കേരളത്തിലെ കൃഷിഭവനുകൾ നോക്കുകുത്തികളാണ്. കർഷകർക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ കർഷക കമ്മീഷനെ നിയമിക്കണമെന്ന കർഷകരുടെ ആവശ്യം രാഷ്ട്രീയ പാർട്ടികൾ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നത് ഖേദകരമാണ്. നാട്ടിൽ പെരുകുന്ന തെരുവ് നായ്ക്കൾ, വന്യമൃഗ ശല്യം, ഓരോ മഴക്കാലത്തും നൂറ് കണക്കിന് ജീവനെടുക്കുന്ന പകർച്ച വ്യാധികൾ, എന്നും വർധിച്ചുവരുന്ന നികുതി ഭാരം എന്നിവയടക്കം നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ട് കർഷകർ വോട്ടവകാശം വിവേകത്തോടെ നിർവഹിക്കമെന്ന് ഇൻഫാം സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്കറിയ നെല്ലൻകുഴി കർഷകരോട് ആഹ്വാനം ചെയ്തു. ഇൻഫാം റീജനൽ കൺവെൻഷൻ പയ്യാവൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗിരി തിരിതാളിൽ അധ്യക്ഷത വഹിച്ചു. ടോമി ചക്കാലക്കുന്നേൽ, സണ്ണി തുണ്ടത്തിൽ, ടോമി വടക്കേകുരീക്കാട്ട് എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009