
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,സീനിയർ സൂപ്രണ്ട്,പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർ എന്നിവർക്ക് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് നൽകി.
ശ്രീകണ്ഠപുരം: സർവീസിൽ നിന്ന് വിരമിക്കുന്ന ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,സീനിയർ സൂപ്രണ്ട്,പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർ എന്നിവർക്ക് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് നൽകി. ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഡയറ്റ് ഫാക്കൽറ്റി അംഗം ഇ.വി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. എഇഒ കെ.വാസന്തി അധ്യക്ഷതവഹിച്ചു. ബിപിസി എം.കെ. ഉണ്ണിക്കൃഷ്ണൻ, എച്ച്എം ഫോറം സെക്രട്ടറി സോജൻ ജോർജ്, വൈസ് പ്രസിഡൻ്റ് കെ.പി. വേണുഗോപാലൻ, ട്രഷറർ കെ.ബി.ബാബു, എ.കെ.അരവിന്ദ് സജി, ഇ.പി.ജയപ്രകാശ്, ഇ.ജെ.തങ്കമ്മ,പി.കെ. ശ്രീജിത്ത്,ടി.പി.നിഷ, എൻ.ജെ.തോമസ്,ബി. റഹ്മത്തുന്നീസ, വി.ആർ.സുജാത തുടങ്ങിയവർ സംസാരിച്ചു. എഇഒ കെ.വാസന്തി, സീനിയർ സൂപ്രണ്ട് ഉമ്മുലീമ അക്കരമ്മൽ, പ്രധാനാധ്യാപകരായ കെ.വനിത (നാരായണവിലാസം എൽപി സ്കൂൾ, പെരുമണ്ണ്), കെ.എം.വത്സല ( ഗവ.എൽപിഎസ്, ചമതച്ചാൽ), കെ.പി.കുമാരൻ (ഗവ.യുപിഎസ്, പഴയങ്ങാടി), ജാൻസി തോമസ് (ഗവ.യുപിഎസ്, അരീക്കാമല),വി.ജെ. ജെസി(ഗവ.എൽപിഎസ്, വഞ്ചിയം),ജെസി കുരുവിള(സെൻ്റ് ജോസഫ്സ് യുപിഎസ്, അറബി),പി.വി.ഗീത (നിടുവാലൂർ യുപിഎസ്), ടി.കെ.ഷാജിമോൻ (സേക്രഡ്ഹാർട്ട് എൽപിഎസ്, പയ്യാവൂർ),ഷൈനി ജേക്കബ്(സെൻ്റ് സെബാസ്റ്റ്യൻസ് എൽപിഎസ്,രത്നഗിരി) എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഫോട്ടോ: ഇരിക്കൂർ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഡയറ്റ് ഫാക്കൽറ്റി അംഗം ഇ.വി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009