
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അസിസ്റ്റന്റ് കോച്ചുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വ്യത്യസ്ത കായിക ഇനങ്ങളിലായി 323 കായിക പരിശീലകരുടെ ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അസിസ്റ്റന്റ് കോച്ചുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവൃത്തിക്കുന്ന സായി(SAI) ആണ് ദേശീയ അന്തർദേശീയ കായിക മത്സരങ്ങൾക്കായുള്ള ഇന്ത്യൻ താരങ്ങളുടെ തയാറെടുപ്പ് നടത്തുന്നത്. വ്യത്യസ്ത കായിക ഇനങ്ങളിലായി 323 കായിക പരിശീലകരുടെ ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. സ്ഥിരം നിയമനമാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇതിൽ 33% ഒഴിവുകൾ വനിതകൾക്കായി മാറ്റിവെച്ചിട്ടുള്ളവയുമാണ്. കായിക ഇനങ്ങൾ, ഒഴിവുകൾ അത്‌ലറ്റിക്സ് 28 ഒഴിവുകൾ, ഷൂട്ടിങ് 28, സ്വിമ്മിങ് 26, റസിലിങ് 22, ബോക്സിങ് 19, ബാഡ്മിന്റൺ 16, ടേബിൾ ടെന്നിസ് 14, ഹോക്കി 13, ഫുട്ബോൾ 12, ബാസ്കറ്റ്ബോൾ 12, സൈക്ലിങ് 12, ജിംനാസ്റ്റിക്സ് 12, ആർച്ചറി 12, റോവിങ് 11, ഫെൻസിങ് 11, തായ്ക്വാൻഡോ 11, വോളിബോൾ 10, വെയ്റ്റ് ലിഫ്റ്റിങ് 10, ടെന്നീസ് 8, കനോയിങ് 7, കബഡി 6, ജൂഡോ 6, ഹാൻഡ് ബാൾ 6, വുഷു 6, സെപക്താക്രോ 3, ഖോ-ഖോ 2 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ യോഗ്യത ഒരു അംഗീകൃത ഇന്ത്യൻ/ സർവകലാശാലകളിൽ നിന്നു കായിക പരിശീലനത്തിൽ ലഭിച്ച ബിരുദം/ ഡിപ്ലോമ/ തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാം. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പാട്യാല ഐഎൻഎസിൽ നിന്നു ഇതുപോലെ കോഴ്‌സ് ജയിച്ചവർക്കും അർഹതയുണ്ട്. ഒളിമ്പിക്സ്/ ഏഷ്യൻ ഗെയിംസ്/ ദേശീയ ചാമ്പ്യൻഷിപ്പ് കോച്ചിങ് ക്യാംപ് സർട്ടിഫിക്കറ്റുകൾ ഉള്ളവർക്കും ദ്രോണാചാര്യ അവാർഡ് ജേതാക്കൾക്കും അപേക്ഷിക്കാം. പ്രായം പ്രായം പരമാവധി 30 വയസ്സ്. പിന്നോക്ക/ പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/ അഞ്ച് വയസ്സ് ഇളവ് ഉണ്ട്. വിമുക്തഭടന്മാർക്ക് നിയമമനുസരിച്ചുള്ള ആനുകൂല്യം ലഭിക്കും. ‘സായി’യിൽ കരാർ ജീവനക്കാരായി ഒരു വർഷത്തെയെങ്കിലും പരിചയമുള്ളവർക്കും ഖേലോ ഇന്ത്യ/ തത്തുല്യ സംരംഭങ്ങളിൽ സഹകരിച്ചവർക്കും വയസ്സിളവിന് അർഹതയുണ്ട്. തിരഞ്ഞെടുപ്പ് രീതി കംപ്യൂട്ടറധിഷ്ഠിത എഴുത്ത് പരീക്ഷ, കോച്ചിങ് എബിലിറ്റി ടെസ്റ്റ്, പ്രമാണ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ, 100 മാർക്ക്. ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. കായിക മേഖലയിൽ നിന്നും 65 ചോദ്യങ്ങളും, സ്പോർട്സ് സയൻസിൽ നിന്ന് 25 ചോദ്യങ്ങളും, ജനറൽ അവേർനെസ്സ്, റീസണിങ് എന്നിവയിൽ നിന്ന് 10 ചോദ്യങ്ങളും പ്രതീക്ഷിക്കാം. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടിയവരെ കോച്ചിങ് എബിലിറ്റി ടെസ്റ്റിന് ക്ഷണിക്കും. ഇതിന് പരീക്ഷ എഴുതിയവരിൽ മൂന്നിലൊന്ന് അപേക്ഷകർക്ക് അവസരം ലഭിക്കുന്നതാണ്. എഴുത്ത് പരീക്ഷയിലെയും കോച്ചിങ് എബിലിറ്റി ടെസ്റ്റിന്റെയും മാർക്ക് 40: 60 റേഷ്യോയിൽ കണക്കാക്കി സെലക്ഷൻ ലിസ്റ്റ് തയാറാക്കും. മറ്റ് വിവരങ്ങൾ എഴുത്ത് പരീക്ഷയ്ക്ക് തിരുവനന്തപുരം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ സെന്റർ ഉണ്ട്. അപേക്ഷ ഫീസ് 2,500 രൂപ. വിമുക്ത ഭടന്മാർ/ പട്ടിക വിഭാഗം എന്നിവർക്ക് 2,000 രൂപ. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: https://sportsauthorityofindia.nic.in.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009