
കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്നു. ‘ജീവ സംരക്ഷണം സാമൂഹ്യ നന്മയ്ക്ക് ‘ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് രാവിലെ 8.30 ന് തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി വിശുദ്ധ കുർബാനയര്‍പ്പിച്ചു. തുടര്‍ന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറമ്പില്‍ പതാക ഉയര്‍ത്തി. തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. പ്രോലൈഫ് ദിനാഘോഷത്തിന്റെ ഓർമക്കായ് ബിഷപ്പുമാർ വൃക്ഷത്തൈകൾ നട്ടു.കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയര്മാന് ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്കി. ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറന്‍സ് കടിക്കാട്ട്, സീറോ മലബാര്‍ പ്രോലൈഫ് അപ്പൊസ്തൊലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, ആനിമേറ്റര്‍മാരായ സിസ്റ്റർ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോ ഓർഡിനേറ്റർ ആന്റണി പത്രോസ് എന്നിവര്‍ പ്രസംഗിച്ചു. ടോമി ഓലിയ്ക്കല്‍, സി. ലിന്റ സിഎച്ച്എഫ്, നോബര്‍ട്ട് കക്കാരിയില്‍, സെമിലി സുനില്‍, ഷീബ തെക്കേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. ‘ജീവന്റെ സംരക്ഷണം സാമൂഹ്യ നന്മയ്ക്ക് ‘ എന്ന വിഷയത്തില്‍ ഡോ. ഫ്രാന്‍സിസ് ജെ. ആറാടനും, ‘ജീവനെ ഹനിക്കുന്ന ലഹരിയുടെ പുതിയ രൂപവും ഭാവവും’ എന്ന വിഷയത്തില്‍ ഡോ. ഫെലിക്സ് ജെയിംസും ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ പൂപ്പറമ്പ് മരിയ ഭവന്, അമ്പലത്തറ സ്നേഹാലയം, കോളയാട് സ്നേഹഭവന്, കരുവഞ്ചാൽ ആശാഭവന് എന്നീ സ്ഥാപനങ്ങളെയും, ഫാ. പ്രിയേഷ് കളരിമുറിയില്‍, വേരനാനിക്കൽ ഷാജി-ബോബി ദമ്പതികളുടെ പത്ത് മക്കളുള്ള വലിയ കുടുംബത്തെയും കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കൂടാതെ വിവിധയിടങ്ങളിൽ അഗതിമന്ദിരങ്ങൾ നടത്തുന്ന അമ്പതോളം സുമനസുകളെ “നല്ല സമറായൻ സംഗമം” എന്ന പേരിൽ തലശേരി അതിരൂപതയും ആദരിച്ചു. 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതക്കു വേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി. കേരളത്തിലെ മുഴുവന്‍ രൂപതകളില്‍ നിന്നുമുള്ള ഇരുനൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രോലൈഫ് നിയോഗത്തോടെ നടത്തിയ ജപമാല റാലിയും വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009