
യോഗം പയ്യാവൂർ കരുണാമയൻ പള്ളി വികാരി ഫാ. ജെയ്സൺ വാഴകാട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പയ്യാവൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന നാളുകളിൽ സംഭവിക്കാൻ ഏറെ സാധ്യതകളുള്ള മദ്യത്തിൻ്റെയും രാസലഹരികളുടെയും വ്യാപനം കേരളത്തെ അത്യാപത്തിലേക്കു നയിക്കാനിടയാക്കുമെന്നും ഇത് തടയാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ തലശേരി അതിരൂപത കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. നിലവലുള്ള സാഹചര്യത്തിൽ സർക്കാരിനോ രാഷ്ട്രീയ കക്ഷികൾക്കോ മദ്യവ്യാപനം കൂടിവരുന്നതിൽ യാതൊരു ആശങ്കയും ഇല്ലാത്തതിനാൽ കേരള ജനത വളരെ ഭീതിയിലാണുള്ളത്. കേരളം വലിയൊരു ആപത്ഘട്ടത്തിലൂടെയാണ് നീങ്ങുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. രാസലഹരി യുവജനസമ്പത്തിനെ കാർന്നുതിന്നുകയാണ്. മദ്യവ്യാപനത്തിനെതിരെ ഇടപെടേണ്ട പോലീസും എക്സൈസും മന:പൂർവം മൗനം നടിക്കുന്നു. സംസ്ഥാനം മറ്റൊരു മദ്യദുരന്തത്തിൻ്റെ പടിവാതിലിൽ എത്തി നിലക്കുകയാണെന്ന വസ്തുത പൊതുജനങ്ങളും മറന്നുപോകരുത്. കേരളത്തിൽ ഇനി അനിവാര്യമായി വേണ്ടത് സാമൂഹിക സംഘടിത മുന്നേറ്റമാണ്. കേരള ജനതയുടെ ഈ മുന്നേറ്റത്തിന് മദ്യ-ലഹരി വിരുദ്ധ സമിതി നേതൃത്വം നൽകും. തെരഞ്ഞെടുപ്പിനു മുമ്പായി മദ്യവിരുദ്ധ ആശയത്തിന് പരസ്യമായി പിന്തുണ നൽകുന്ന പാർട്ടിക്കും, സ്ഥാനാർത്ഥിക്കും മാത്രമേ വോട്ടു നൽകാവൂ എന്ന് യോഗം വോട്ടർമാരോട് അഭ്യർത്ഥിച്ചു. കേരളത്തെ ആപത്തിൽ നിന്ന് രക്ഷിക്കുക എന്നത് പ്രഥമ ധർമമാണെന്നത് സ്ഥാനാർത്ഥികൾ മറക്കരുത്. തെരഞ്ഞെടുപ്പുകാലത്ത് മദ്യ ഉപയോഗവും വ്യാപനവും നടത്തുന്നവരെ പൊതുജനത്തിനുമുൻപിൽ തുറന്നു കാണിക്കുവാൻ മദ്യനിരോധനസമിതി മടിക്കില്ല. കെസിബിസി മദ്യവിരുദ്ധ സമിതി ആഹ്വാനം ചെയ്ത മാർച്ച് എട്ടിൻ്റെ മദ്യവിരുദ്ധഞായർ ഒരു വൻ വിജയമാക്കിയ എല്ലാ സഭാ മക്കളെയും യോഗം അഭിനന്ദിച്ചു. എല്ലാ യൂണിറ്റുകളുടെയും രൂപീകരണവും അന്ന് നടക്കുകയുണ്ടായി. സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം യൂത്തു വിംഗിനും, റിസോഴ്സ് ടീമിനും രൂപം നല്കി. അതിരൂപതയുടെ എല്ലാ മേഖലകളിലും, സംഘടനകളിലും റിസോഴ്സ് ടീമിൻ്റെ സേവനം ലഭ്യമാക്കും. ഇതോടെ സാമൂഹിക മുന്നേറ്റത്തിന് തുടക്കമാകുമെന്ന് യോഗം വിലയിരുത്തി. പയ്യാവൂർ കരുണാമയൻ പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം വികാരി ഫാ. ജെയ്സൺ വാഴകാട്ട് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡൻ്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടർ ഫാ. ജെയ്സൺ കോലക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി. മുക്തിശ്രീ അതിരൂപത പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ, ദേവസ്യ തൈപ്പറമ്പിൽ, സോളി രാമച്ചനാട്ട്, സിസ്റ്റർ ജോസ് മരിയ സിഎംസി, വിൻസെൻ്റ് മുണ്ടാട്ടുചുണ്ടയിൽ, ജോസ് ചാലിശേരി, സോയി പുറവക്കാട്ട്, പൈലി വലിയകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സെബാസ്റ്റ്യൻ ചെരുംപുഴ, ജോസ് ചിറ്റേട്ട്, ഷെൽസി കാവനാടി, പുഷ്പ വെള്ളാപ്പാടം, തങ്കമ്മ പാലമറ്റം , ജോളി നടുത്തൊട്ടിയിൽ, സിനി കൊച്ചുപുറത്താനത്ത്, ജിൻസി കുഴിമുള്ളിൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009