ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ എഫ്.പി.ഒ.യ്ക്ക് മണ്ണ് പരിശോധനാ ഉപകരണം; ശാസ്ത്രീയ കൃഷിരീതിക്ക് കരുത്തേകും

ഇരിക്കൂർ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ചെമ്പന്തൊട്ടിയിലെ ഓഫിസിൽ ചേർന്ന ഭരണസമിതി യോഗം നബാർഡ് ഡിഡിഎം ജിഷിമോൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

ചെമ്പന്തൊട്ടി: കർഷകരുടെ കൃഷിഭൂമിയിലെ മണ്ണ് പരിശോധിച്ച്, കൃത്യമായ വളപ്രയോഗത്തിലൂടെ ശാസ്ത്രീയ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ അഞ്ചാമത്തെ മണ്ണ് പരിശോധനാ ഉപകരണം ഇരിക്കൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന് (എഫ്.പി.ഒ.) നൽകുമെന്ന് നബാർഡ് ഡി.ഡി.എം. ജിഷി മോൻ അറിയിച്ചു. ഇരിക്കൂർ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഭരണസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അത്യാധുനിക ഉപകരണം ഉപയോഗിച്ച് കർഷകർക്ക് തങ്ങളുടെ മണ്ണിലെ പോഷകാംശങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കും. ഇത് അനാവശ്യമായ വളപ്രയോഗം ഒഴിവാക്കാനും, കൃഷിച്ചിലവ് കുറയ്ക്കാനും, വിളവ് വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ, ഇരിക്കൂർ എഫ്.പി.ഒ.യുടെ ആഭിമുഖ്യത്തിൽ ഗുണമേന്മയുള്ള പച്ചകക്കപ്പൊടി വിലക്കുറവിൽ വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. കക്കപ്പൊടി ആവശ്യമുള്ള കർഷകർക്ക് 9745487470 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കമ്പനി ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ. റിജിൻ, പി.ഡി.എസ്. കോർഡിനേറ്റർ ജയപ്രകാശ്, എം.എം. തോമസ്, സ്കറിയ നെല്ലൻകുഴി, ജനാർദ്ദനൻ കൂട്ടുംമുഖം, ജിജി ചെറിയാൻ, ദേവസ്യ മടമ്പം, സി.ഇ.ഒ. സജി ചെമ്പേരി എന്നിവർ സംസാരിച്ചു. അക്കൗണ്ടന്റ് സി.കെ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം