ശ്രീകണ്ഠാപുരം വാർത്തകൾ

ബന്ധങ്ങളുടെ ഊഷ്മളത ഏറ്റുവാങ്ങി അഡ്വ: മാത്യു കുന്നപ്പള്ളി ആലക്കോട് പര്യടനം നടത്തി

അഡ്വ: മാത്യു കുന്നപ്പള്ളി ഒറ്റത്തൈയ്യിൽ തൊഴിലാളികൾക്കൊപ്പം

പരസ്യം

ആലക്കോട്: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി അഡ്വ: മാത്യു കുന്നപ്പള്ളിയുടെ ആലക്കോട് മേഖലയിലെ പര്യടനം, സ്നേഹബന്ധങ്ങളുടെയും ഹൃദയസ്പർശിയായ കൂടിക്കാഴ്ചകളുടെയും വേദിയായി മാറി. ആലക്കോടിന്റെ മരുമകൻ കൂടിയായ സ്ഥാനാർത്ഥിക്ക് നാട് വൻ വരവേൽപ്പാണ് നൽകിയത്. 1990-ൽ ആലക്കോട്ടെ പ്രമുഖ കുടുംബമായ മാളിയേക്കൽ കുടുംബത്തിലെ ഡോ: അന്നമ്മയെ ജീവിതപങ്കാളിയാക്കിയതോടെയാണ് മാത്യു കുന്നപ്പള്ളി ആലക്കോടുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. തങ്ങളുടെ കുടുംബത്തിലെ ഒരംഗം, നാടിന്റെ പ്രതിനിധിയായി കേരള നിയമസഭയിലേക്ക് കന്നിയങ്കത്തിന് ഇറങ്ങുമ്പോൾ, ആലക്കോട് നിവാസികൾ ഒന്നാകെ ആവേശത്തിലാണ്. പഴയ പരിചയക്കാരും ബന്ധുക്കളും നാട്ടുകാരും സ്ഥാനാർത്ഥിയെ കാണാനും ആശംസകൾ നേരാനും വൻതോതിൽ എത്തിച്ചേർന്നു. രാവിലെ കൂളാമ്പിയിൽ നിന്നും ആരംഭിച്ച പര്യടനം, ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളി, കൊട്ടാരം, സഹകരണ ആശുപത്രി, ഒറ്റത്തൈ, കാപ്പിമല, കുട്ടാപറമ്പ്, അരങ്ങം മഹാദേവ ക്ഷേത്രം, നെടുവോട്, രയരേം മസ്ജിദുകൾ, മേരിഗിരി ഫെറോന പള്ളി, പച്ചാണി, തിമിരി ശിവക്ഷേത്രം, ചെറുപാറ തുടങ്ങിയ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. മത-സാമുദായിക സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ച അദ്ദേഹം, മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങൾക്കും മുൻഗണന നൽകുമെന്ന് ഉറപ്പുനൽകി. പര്യടനം വൈകുന്നേരം പെരിങ്ങാലയിൽ സമാപിച്ചു. ഇടതുപക്ഷ നേതാക്കളായ സജി കുറ്റ്യാനിമറ്റം, ജോയി കൊന്നക്കൽ, പി.വി. ബാബുരാജ്, കെ.പി. സാബു, എം.കെ. പ്രദീപ്കുമാർ, ജെയിംസ് ഇമ്മാനുവൽ, സിബി പന്തപ്പാട്ട്, ബിജു പുതുക്കള്ളി, സി.ജെ. ജോൺ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം